വയനാട്ടില്‍ മാവോയിസ്റ്റുകള്‍ ബന്ധികളാക്കിയ മൂന്നാമനും മോചിതനായി.

വയനാട് മേപ്പാടിയില്‍ എമിറാള്‍ഡ് എസ്റ്റേറ്റിലാണ് എസ്റ്റേറ്റ് തൊ‍ഴിലാളികളെ രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയും ഉള്‍പ്പെടുന്ന മാവോയിസ്റ്റ് സംഘം ഇന്നലെ ബന്ദികളാക്കിയത്.

നേരത്തെ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയിടത്തുനിന്നും രക്ഷപ്പെട്ടെത്തിയവരാണ് തൊ‍ഴിലാളികള്‍ ബന്ദികളാക്കിയ വിവരം പുറത്തറിയിച്ചത്.

ഇവര്‍ മോചന ദ്രവ്യം ആവശ്യപ്പെട്ടതായും രക്ഷപ്പെട്ടെത്തിയവര്‍ പറഞ്ഞു. ബന്ദിയാക്കപ്പെട്ട ബംഗാള്‍ സ്വദേശി അലാവുദീനും രക്ഷപ്പെട്ടതോടെ മാവോയിസ്റ്റുകള്‍ തടഞ്ഞുവച്ച മു‍ഴുവന്‍ തൊ‍ഴിലാളികളും രക്ഷപ്പെട്ടു.

അതേസമയം മാവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട്ട് വനത്തില്‍ തിരച്ചില്‍ ശക്തമാക്കി. മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍ തണ്ടര്‍ബോള്‍ട്ട് തുടരുകയാണ്.