കാലവര്‍ക്കെടുതിവിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും

ആലപ്പുഴ: ജില്ലയിലെ കാലവർഷക്കെടുതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് (ജൂലൈ 21) ജില്ലയിലെത്തും.

ജില്ലയുടെ ചാർജുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനും കൃഷിമന്ത്രി വി.എസ്.സുനിൽകുമാറും സംഘത്തോടൊപ്പമുണ്ടാകും.

ആലപ്പുഴയുടെ തീരപ്രദേശങ്ങളെ ഉൾപ്പടെ ബാധിച്ച വെള്ളപ്പൊക്കക്കെടുതി നേരിട്ട് കാണുന്നതിനാണ് കേന്ദ്ര സംഘം എത്തുന്നത്.

ദേശീയ ദുരന്തനിവാരണ അതോറിട്ടി അംഗം ആർ.കെ.ജയിൻ, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ,

കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാർ ജിൻഡാൾ, ദേശീയ ദുരന്ത പ്രതികരണ സേന ഐ.ജി.രവി ജോസഫ് ലോക്കു, കേന്ദ്ര മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്നിവരാണ് സംഘത്തിലുള്ളത്.

വിവിധ വകുപ്പുകൾ തങ്ങളുടെ വകുപ്പിൽ സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്ക് ക്രോഡീകരിച്ച് ജില്ലാ ദുരന്തനിവാരണ അതോറിട്ടിക്ക് സമർപ്പിക്കണമെന്ന് വകുപ്പുമേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സംഘം കൊച്ചിയിൽ നിന്ന് ഇന്ന് രാവിലെ 10.30 ന് ഹെലികോപ്റ്ററിൽ ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടിൽ എത്തിച്ചേരും. തുടർന്ന് ഉച്ചയ്ക്കു രണ്ടുവരെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News