പിഎസ് സി ഓണ്‍ലൈന്‍ പരീക്ഷാ രീതി കൂടുതല്‍ തസ്തികകളിലേക്ക് വ്യാപിപ്പിക്കുന്നു

പി എസ് സി യുടെ 70 ശതമാനം പരീക്ഷകളും ആറ് മാസത്തിനകം ഓണ്‍ലൈന്‍ വഴിയാക്കുമെന്ന് ചെയര്‍മാന്‍ അഡ്വക്കറ്റ് എം കെ സക്കീര്‍. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് നിയമനത്തിനുളള പരീക്ഷയ്ക്ക് പി എസ് സി സജ്ജമെന്നും ചെയര്‍മാന്‍ അറിയിച്ചു.

ചോദ്യപേപ്പര്‍ അപാകം പരിഹരിക്കാന്‍ ചോദ്യകര്‍ത്താക്കളാണ് ജാഗ്രത പാലിക്കേണ്ടതെന്നും പി എസ് സി ചെയര്‍മാന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ആരംഭിച്ച ഓണ്‍ലൈന്‍ പരീക്ഷാ രീതി കൂടുതല്‍ തസ്തികകളിലേക്ക് വ്യാപിപ്പിക്കാനാണ് പി എസ് സി തീരുമാനം.

70 ശതമാനം പരീക്ഷകളും ആറ് മാസത്തിനകം ഓണ്‍ലൈന്‍ വഴിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പി എസ് സി ചെയര്‍മാന്‍ അഡ്വക്കറ്റ് എം കെ സക്കീര്‍ പറഞ്ഞു. 40000 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷയ്ക്കുളള സൗകര്യമൊരുക്കുമെന്ന് കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി എസ് സി ചെയര്‍മാന്‍ അറിയിച്ചു

ചോദ്യപേപ്പര്‍ അപാകം പരിഹരിക്കാന്‍ പി എസ് സി ക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവരാണ് ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടത്. പരാതികള്‍ വരുന്ന മുറയ്ക്ക് ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്താറുണ്ടെന്നും അഡ്വക്കറ്റ് എം കെ സക്കീര്‍ പറഞ്ഞു.

കേരള അഡ്മിനസ്‌ട്രേറ്റീവ് സര്‍വ്വീസ് പരീക്ഷാ നടത്തിപ്പിന് പി എസ് സി സജ്ജമാണെന്നും ചെയര്‍മാന്‍ അറിയിച്ചു. കോഴിക്കോട്ടെ ജില്ലാ – മേഖലാ ഓഫീസുകളിലെ ഇ – ഓഫീസിന്റെ ഉദ്ഘാടനും പി എസ് സി ചെയര്‍മാന്‍ നിര്‍വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News