
മകളുടെ വിവാഹത്തിന് ആളെണ്ണവും ചിലവും കുറക്കാന്‍ വധുവിന്‍റെ പിതാവും കുടുംബവും ഉപയോഗിച്ച തന്ത്രം ഒടുവില്‍ പൊലീസ് പൊളിച്ചു. നാണം കെട്ട് ഒടുവില്‍ സംഭവം വധുവിന്‍റെ കുടുംബം സമ്മതിച്ചു.
ഉത്തര്‍ പ്രദേശിലെ മഥുരയിലെ പുഷ്പ് വിഹാര്‍ കോളനിയിലാണ് സംഭവം. വിവാഹചെലവ് ചുരുക്കുന്നതിന് കുടുംബത്തില്‍ പെട്ട മൂന്നുവയസുകാരനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു വധുവിന്‍റെ കുടുംബം.
വിവാഹത്തില്‍ പങ്കെടുക്കാനായി ലുധിയാനയില്‍ നിന്നും എത്തിയതായിരുന്നു കുട്ടിയുടെ കുടുംബം. എന്നാല്‍ വിവാഹത്തിന് കരുതിയതിലും കൂടുതല്‍ ചിലവ് ഉണ്ടാകുമെനന്ന് മനസിലായതോടെ വീട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.
മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഒടുവില്‍ കുട്ടിയെ കണ്ടെത്തിയത്. ഉത്തര്‍പ്രദേശില്‍ വിവാഹചെലവ് ചുരുക്കുന്നതിന് ബന്ധുക്കള്‍ മൂന്നുവയസുകാരനെ തട്ടിക്കൊണ്ടുപോയി. അന്വേഷണത്തിന് ഒടുവില്‍ സംഭവം നടന്ന് 38 മണിക്കൂറിനുളളില്‍ കുട്ടിയെ തിരിച്ചുകിട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here