പശുവിന്‍റെ പേരില്‍ രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; രാജസ്ഥാനില്‍ അഖ്ബര്‍ ഖാന്‍ എന്ന യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. പശുവിനെ കടത്തിയെന്നാരോപിച്ച് രാജസ്ഥാനിലെ ആല്‍വാറില്‍ ഗോ സംരക്ഷകര്‍ അക്ബര്‍ ഖാനെന്ന കര്‍ഷകനെ അടിച്ചുകൊന്നു.

2017ല്‍ പെഹ്ലൂ ഖാനെ കൊലപ്പെടുത്തിയ ആല്‍വാറിലാണ് വീണ്ടും ഈ ക്രൂരകൃത്യം അരങ്ങേറിയത്. ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ സുപ്രീംകോടതി ശക്തമായ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം അരങ്ങേറിയത്

അധികാരം കൈയിലെടുക്കുന്ന ആള്‍ക്കൂട്ട കോടതികള്‍ക്കെതിരെ സുപ്രീംകോടതി കര്‍ശന നിലപാട് പ്രഖ്യപിച്ച് ഒരാ‍ഴ്ച പോലും തികയും മുന്‍പാണ് രാജ്യത്തെ ഞെട്ടിച്ച് ആള്‍ക്കൂട്ട കൊലപാതകം വീണ്ടും അരങ്ങേറിയത്.

രാജസ്ഥാനിലെ ആല്‍വാറിലാണ് പശുവിനെ കടത്തിയെന്നാരോപിച്ച് ഗോ സംരക്ഷകര്‍ അക്ബര്‍ ഖാനെന്ന കര്‍ഷകനെ അടിച്ചുകൊന്നത്.

ഹരിയാന സ്വദേശിയായ അക്ബര്‍ ഖാന്‍ ഹരിയാനയിലെ കോന്‍ഗാവില്‍ നിന്ന് രണ്ട് പശുക്കളുമായി ആല്‍വറിലെത്തിയപ്പോ‍ഴാണ് പ്രദേശവാസികള്‍ പശുക്കടത്തെന്ന് ആരോപിച്ച് അക്ബര്‍ഖാനെ ആക്രമിച്ചത്.

മാരകമായി പരുക്കേറ്റ അക്ബര്‍ ഖാന്‍ ആശുപത്രിയിലെത്തുംമുന്‍പ് തന്നെ മരിച്ചു. അക്ബര്‍ഖാന്‍റെ മൃതദേഹം ആല്‍വാര്‍ ഗവ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സമാനമായ അക്രമസംഭവം ചൊവ്വാ‍ഴ്ചയും രാജസ്ഥാനില്‍ അരങ്ങേറിയിരുന്നു. രാജ്സ്ഥാനിലെ കോട്ടയില്‍ നിന്ന് മധ്യപ്രദേശിലേക്ക് പശുക്കളെ കടത്തിയെന്നാരോപിച്ച് ആക്രമം അ‍ഴിച്ചുവിട്ട 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

2017ല്‍ പെഹ്ലുഖാനെയും ആല്‍വാറില്‍ പശുക്കടത്താരോപിച്ച് ആള്‍ക്കൂട്ടം അടിച്ച് കൊലപ്പെടുത്തിയിരുന്നു.

ആള്‍ക്കൂട്ടകൊലപാതകം തടയാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോട് നടപടികള്‍ കൈക്കൊള്ളാന്‍ ആ‍വശ്യപ്പെട്ടിട്ടും അതൊന്നും ഫലപ്രദമായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കപ്പെടുന്നിലെന്നതിന്‍റെ വ്യക്തമായ സൂചനയാണ് പുതിയ സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News