ആലപ്പു‍ഴയില്‍  ഹോട്ടലില്‍ പാത്രം ക‍ഴുകുന്നത് മലിനജലമുപയോഗിച്ച് ; വീഡിയോ പുറത്ത്; ഹോട്ടൽ പൂട്ടിച്ചു

പെരുമ‍ഴയത്ത് മലിനജലം ഉപയോഗിച്ച് പാത്രം ക‍ഴുകി വൈറലായ ആലപ്പു‍ഴയിലെ ഹോട്ടലിന് ആരോഗ്യവകുപ്പിന്‍റെ കത്രികപ്പൂട്ട്. ആലപ്പുഴയിലെ ശ്രീജയാസ് ഹോട്ടലാണ് നഗരസഭാ ആരോഗ്യവിഭാഗം പൂട്ടിച്ചത്.

മഴ തോരാതെ വന്നതോടെയാണ് ഹോട്ടൽ ജീവനക്കാർ എളുപ്പവഴി തേടിയത്.  മഴവെളളം ഹോട്ടലിലേയ്ക്കും കയറിയതോടെ പിന്നെ മലിനജലത്തിലായി പാത്രം കഴുകൽ ഹോട്ടലിന്റെ അടുക്കളയോട് ചേര്‍ന്നുള്ള വെള്ളക്കെട്ടില്‍ പാത്രങ്ങള്‍ കഴുകിയെടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ട ആരോ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News