സാനിറ്ററി നാപ്കിന്‍ ജിഎസ്ടിയില്‍ നിന്ന് ഒ‍ഴിവാക്കും?; തീരുമാനം ഇന്ന്; കൗണ്‍സില്‍ യോഗം പുരോഗമിക്കുന്നു

സാനിറ്റിറി നാപ്കിൻ നികുതിയിൽ നിന്ന് ഒഴിവാക്കണമെന്ന നിർദ്ദേശത്തിൽ ജി എസ് ടി
കൗൺസിലിന്റെ തീരുമാനം ഇന്ന്.

ദില്ലിയിൽ പുരാഗമിക്കുന്ന ഇരുപതിയെട്ടാമത് ജിഎസ്ടി കൗൺസിൽ യോഗം നാൽപ്പതോളം ഉൽപ്പന്നങ്ങളും നികുതി കുറയ്ക്കുന്ന കാര്യത്തിലും തിരുമാനമെടുക്കും.

എന്നാൽ പ്രതിപക്ഷം ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്ന പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്തുന്ന നിർദ്ദേശം യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ല.

കേന്ദ്ര ധനമന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി പിയുഷ് ഗോയലിന്റെ അധ്യക്ഷത
യിൽ ദില്ലിയിൽ പുരോഗമിക്കുന്ന ജിഎസ്ടി കൗൺസിൽ യോഗം സാനിറ്റിറി നാപ്കിന്റെ നികുതിയിൽ തീരുമാനം എടുക്കും.

കേരളത്തിൽ നിന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സാനിറ്റിറി നാപ്കിൻ, കല്ലുകൊണ്ട് ഉണ്ടാക്കിയ വിഗ്രഹങ്ങൾ എന്നിവയെ നികുതിയിൽ നിന്ന് ഒഴിവാക്കണമെന്ന് ഫിറ്റ്മെന്റ് കമ്മിറ്റി കൗൺ
സിലിനോട് ശുപാർശ ചെയ്തിട്ടുണ്ട്.

നിലവിൽ 12 ശതമാനം നികുതിയാണ് ഇവയ്ക്ക് ചുമത്തുന്നത്. നാൽപ്പതോളം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്ന കാര്യത്തിലും കൗൺസിൽ തീരുമാനം കൈക്കൊള്ളും.

ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററി,വാട്ടർ കൂളർ, ബാംബു ഫ്ളോറിങ്ങ് എന്നിവയുടെ നികുതി 28 ശതമാനത്തിൽ നിന്ന് 18 ശതമാനത്തിലേയ്ക്ക് കൊണ്ട് വരും.

കരകൗശല വസ്തുക്കളുടെ നികുതി കുറയ്ക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാകും. നികുതി റിട്ടേൺ സമർപ്പിക്കൾ ലളിതമാക്കുന്നതിന് വേണ്ടി തയ്യാറാക്കിയ പുതിയ അപേക്ഷാ ഫോമിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും.

നിലവിൽ 328 ഉത്പന്നങ്ങളുടെ നികുതി നിരക്ക് കുറച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News