കാമുകനെ കുത്തിക്കൊലപ്പെടുത്തിയ കെനിയന്‍ സുന്ദരിക്ക് വധശിക്ഷ. റൂ​ത്ത് ക​മാ​ൻ​ഡെ​യ്ക്ക് എന്ന കെനിയന്‍ സുന്ദരിയെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. കാ​മു​ക​നാ​യി​രു​ന്ന ഫ​രി​ദ് മു​ഹ​മ്മ​ദി​നെ 25 ത​വ​ണയാണ് ഇവര്‍ കുത്തിയത്.

നി​രാ​ശ​യി​ലാ​കുമ്പോള്‍ കാ​മു​ക​നെ​യോ കാ​മു​കി​യെ​യോ കൊ​ല​പ്പെ​ടു​ത്തു​ന്ന​ത് അ​ത്ര ന​ല്ല കാ​ര്യ​മ​ല്ലെ​ന്ന സ​ന്ദേ​ശം യു​വ​ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ് താ​ൻ ഈ ​ശി​ക്ഷ വി​ധി​ക്കു​ന്ന​തെ​ന്ന് ഹൈ​ക്കോ​ട​തി ജ​ഡ്ജി ജെ​സി ലെ​സി​റ്റ് വി​ധി പ്ര​ഖ്യാ​പി​ച്ചു​ വ്യക്തമാക്കി.

എന്നാല്‍ വധശിക്ഷയ്ക്കെതിരെ, നിരവധിപ്പേര്‍ രംഗത്തെത്തി. ക്രൂ​ര​വും മ​നു​ഷ്യ​ത്വ​ര​ഹി​ത​വും കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​തു​മാ​ണെ​ന്ന് വധശിക്ഷയെന്നും  ആം​ന​സ്റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കു​റ്റ​പ്പെ​ടു​ത്തി.