
പൊതുമേഖല ബാങ്കുകളുടെ എടിഎമ്മുകൾ സുരക്ഷിതമല്ലെന്ന് കേന്ദ്രസർക്കാറിന്‍റെ കുറ്റസമ്മതം.25 ശതമാനം എടിഎമ്മുകളും തട്ടിപ്പ് നടക്കാന്‍ സാധ്യതയുള്ളവയാണെന്ന് സര്‍ക്കാർ പാർലമെന്‍റിൽ അറിയിച്ചു.
74 ശതമാനം മെഷീനുകളിലും കാലഹരണപ്പെട്ട സോഫ്റ്റ് വെയറുകളാണ് ഉപയോഗിക്കുന്നത്. പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്
2017 ജൂലായക്കും 2018 ജൂണിനും ഇടയില്‍ ബാങ്കിങ് ഓംബുഡ്‌സ്മാന് 25,000ലധികം പരാതികളാണ് ലഭിച്ചത്. ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ടവയാണവയില്‍ മിക്കവാറും പരാതികള്‍.
ഉപഭോക്താക്കളുടെ പരാതികള്‍ വര്‍ധിച്ചതിനെതുട ര്‍ന്ന്സോഫ്റ്റ്‌വെയറുകള്‍ പുതുക്കുന്നതിനും എടിഎം പരിപാലനം ഫലപ്രദമായി നടത്തുന്നതിനും ആര്‍ബിഐ ബാങ്കുകള്‍ക്ക് ഈയിടെ നിര്‍ദേശം നല്‍കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here