
എറണാകുളം മഹാരാജാസ് കോളേജിലേക്ക് തീവ്രവാദ സ്വഭാവമുള്ള പുസ്തകങ്ങള്‍ തപാലിലെത്തി. കോളേജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട് അടക്കമുള്ളവരുടെ വിലാസത്തിലാണ് പുസ്തകങ്ങള്‍ എത്തിയിരിക്കുന്നത്.
കോളേജ് സൂപ്രണ്ടിന്‍റെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പോലീസ് അന്വേഷണം തുടങ്ങി. തീവ്രവാദ സ്വഭാവമുള്ള 3 പുസ്തകങ്ങളാണ് മഹാരാസിലേക്ക് തപാല്‍ മാര്‍ഗ്ഗം എത്തിയത്. മലപ്പുറം മഞ്ചേരിയില്‍ നിന്നാണ് അയച്ചിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രിന്‍സിപ്പല്‍,സൂപ്രണ്ട് കൂടാതെ മറ്റ് ജീവനക്കാരുടെയും മേല്‍വിലാസത്തിലാണ് പുസ്തകങ്ങള്‍ എത്തിയിരിക്കുന്നത്. മഞ്ചേരിയിലെ ഒരു മതപഠന കേന്ദത്തിന്‍റെ പുസ്തകവും ഇക്കൂട്ടത്തിലുണ്ട്. ജിഹാദിനെക്കുറിച്ചും അതിന്‍റെ ആവശ്യകതയെക്കുറിച്ചുമൊക്കെയാണ് പുസ്തകത്തില്‍ പ്രദിപാദിക്കുന്നത്.
പുസ്തകം ലഭിച്ചയുടന്‍തന്നെ കോളേജ് സൂപ്രണ്ട് കൊച്ചി സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ക്ക് ബന്ധമുണ്ടൊ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
തീവ്രവാദ സ്വഭാവമുള്ള വിദ്യാര്‍ഥി സംഘടനകളുടെ സാന്നിധ്യം മഹാരാജാസ് കോളേജ് ക്യാംപസിലുള്ളതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here