കൈരളി ടിവി ക്യാമറാമാന്‍ അഖിലേഷിന് നേരെ ഗുണ്ടാ ആക്രമണം; ക്രൂരമായി മര്‍ദ്ദിച്ചത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍

തിരുവനന്തപുരം: കൈരളി ടിവി തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാന്‍ അഖിലേഷിന് നേരെ ഗുണ്ടകളുടെ ക്രൂരമായ ആക്രമണം. ക്രിമിനലുകളായ മൂവര്‍ സംഘം അഖിലേഷിനെ നാല് മിനിറ്റിലേറെ നിര്‍ത്താതെ മര്‍ദ്ദിച്ചു.

വ്യാഴാഴ്ച്ച രാത്രി 12 മണിക്ക് വിതുര ജംഗ്ഷനില്‍വെച്ചാണ് അഖിലേഷിന് നേരെ ക്രിമിനല്‍ സംഘം ആക്രമണം അഴിച്ച് വിട്ടത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി പോകവെ ജംഗ്ഷനിലെ ബേക്കറിയില്‍ പാല്‍ വാങ്ങാനെത്തിയപ്പോഴായിരുന്നു ആക്രമണം അരങ്ങേറിയത്.

കടയുടമസ്ഥനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട പ്രദ്ദേശത്തെ ക്രിമിനല്‍ സംഘാഗംങ്ങളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കവെ പൊടുന്നനെ ഇവര്‍ അഖിലേഷിനെ ആക്രമിക്കുകയായിരുന്നു.

വിതുരയിലെ ഗുണ്ടാ സംഘാങ്ങളായ അനീഷ്, ഷാജി, ദീപു എന്നീവരാണ് ആക്രമണത്തിന് പിന്നില്‍. നാല് മിനിറ്റിലേറെ നീണ്ട തുടര്‍ച്ചയായ ആക്രമണത്തില്‍ ബോധരഹിതനായ അഖിലേഷിനെ നടുറോഡില്‍ തളളിയ ശേഷം ഗുണ്ടാ സംഘം ആക്രോശത്തോടെ മടങ്ങുകയായിരുന്നു.

മുന്‍പ് പാലോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ അടക്കമുള്ളവരെ ആക്രമിച്ച കേസിലെ പ്രതിയാണ് ഷാജി. പാലോട് ഭാഗത്തെ കഞ്ചാവ് വിതരണസംഘാംഗങ്ങളാണ് മൂവരും.

പ്രതികള്‍ക്ക് നേരെ പട്ടികവര്‍ഗ്ഗ പീഢനനിരോധന നിയമപ്രകാരവും, ഗുരുതരമായി ആക്രമിച്ച് പരുക്കേല്‍പ്പിച്ചതിനും വിതുര പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തു.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താന്‍ പോലീസ് നീക്കം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News