പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രിയെ ഉത്തരം മുട്ടിച്ച പതിനൊന്ന് ചോദ്യങ്ങള്‍

നാടകീയ സംഭവങ്ങള്‍ കൊണ്ട് ശ്രദ്ധേയമായതാണ് ലോക്സഭയുടെ ഇത്തവണത്തെ വര്‍ഷകാല സമ്മേളനം മോഡി സര്‍ക്കാറിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആദ്യ അവിശ്വാസ പ്രമേയവും തുടര്‍ന്നുള്ള ചര്‍ച്ചയും ശക്തവും പ്രസക്തവുമായ രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ക്ക് ലോക്സഭയെ വേദിയാക്കി.

ഭരണ കാര്യങ്ങളെ കുറിച്ചും സര്‍ക്കാര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ജനവിരുദ്ധ കോര്‍പറേറ്റ് പ്രീണന നയങ്ങളെ കുറിച്ച് ചോദിക്കുമ്പോ‍ഴൊക്കെയും മൗനം തന്നെയായിരുന്നു എന്നും പ്രധാനമന്ത്രിയുടെ മറുപടി.

ചൂടുപിടിച്ച വാഗ്വാദങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രിയെ ഉത്തരം മുട്ടിച്ച 11 ചോദ്യങ്ങള്‍ ഇവയാണ്.

1. രാഹുല്‍ ഗാന്ധി: റാഫേല്‍ ഇടപാടില്‍ എങ്ങനെ വിമാനങ്ങളുടെ വില അകാരണമായി കൂടി ? ഇടപാടുകള്‍ എന്തിന് രഹസ്യമായി വെച്ചിരിക്കുന്നു ?

പ്രധാനമന്ത്രി മോദി: രഹസ്യസ്വഭാവം കരാറിന്റെ ഭാഗമാണ്. ഉത്തരം പറയാന്‍ കഴിയില്ല.

2.രാഹുല്‍ ഗാന്ധി: കോടികളുടെ സാമ്പത്തിക ബാധ്യതയുള്ള ഒരു മുന്‍ പരിചയവും ഇല്ലാത്ത അനില്‍ അംബാനി എങ്ങനെ റഫേല്‍ കരാറില്‍ വന്നു?

പ്രധാനമന്ത്രി മോദി: മൗനം പാലിച്ചു.

3. രാഹുല്‍ ഗാന്ധി: കടക്കെണിയില്‍ പെട്ടുകിടക്കുന്ന ജെയ്ഷാ എങ്ങനെ മോദി സര്‍ക്കാര്‍ വന്ന ശേഷം ശതകോടീശ്വരനായി ?

പ്രധാനമന്ത്രി മോദി: മൗനം മാത്രം

4. രാഹുല്‍ ഗാന്ധി: ചൈനയുമായി നിങ്ങള്‍ ഊഷ്മള ബന്ധം ഉണ്ടാക്കിയെന്ന് അവകാശപ്പെട്ടപ്പോള്‍ ചൈനീസ് പട്ടാളം നമ്മുടെ അതിര്‍ത്തിക്ക് അകത്ത് കയറി ആക്രമിച്ചു.നിങ്ങള്‍ എന്തു ചെയ്തു?

പ്രധാനമന്ത്രി മോദി: ഉത്തരമില്ല

5. രാഹുല്‍ ഗാന്ധി: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ധനവില കുത്തനെ താഴുമ്പോള്‍ ഇന്ത്യയില്‍ മാത്രം എങ്ങനെ വില കുത്തിക്കുന്നു ?

പ്രധാനമന്ത്രി മോദി: ഉത്തരമില്ല

6. രാഹുല്‍ ഗാന്ധി: സ്ത്രികള്‍ നിരന്തരം ആക്രമണത്തിന് ഇരകള്‍ ആകുമ്പോള്‍ നിങ്ങള്‍ എന്തുകൊണ്ട് കര്‍ശന നിലപാട് എടുത്തില്ല ?

പ്രധാനമന്ത്രി മോദി: മതിയായ ഉത്തരം നല്‍കിയില്ല.

7. രാഹുല്‍ ഗാന്ധി: ദളിതരും മത ന്യൂനപക്ഷങ്ങളും ആക്രമണത്തിന് ഇരകളായപ്പോള്‍ സര്‍ക്കാര്‍ എന്ത് ചെയ്തു?

പ്രധാനമന്ത്രി മോദി: ഉത്തരം അപൂര്‍ണ്ണം

8. രാഹുല്‍ ഗാന്ധി: വന്‍കിട കോര്‍പറേറ്റുകളുടെയും കോടീശ്വരന്‍മാരുടെയും കടങ്ങളും നികുതിയും എഴുതി തള്ളിയ നിങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടി എന്തു ചെയ്തു?

പ്രധാനമന്ത്രി മോദി: മതിയായ ഉത്തരം നല്‍കിയില്ല

9.രാഹുല്‍ ഗാന്ധി: നോട്ട് നിരോധനം കൊണ്ട് എന്ത് പ്രയോജനം ഉണ്ടായി , സാമ്പത്തിക മേഖല തകന്നതിന് ആരുത്തരവാദിത്തം പറയും ?

പ്രധാനമന്ത്രി മോദി: മോദി മൗനം പാലിച്ചു

10. രാഹുല്‍ ഗാന്ധി: ജിഎസ് ടി നടപ്പിലാക്കിയതിലെ പാകപ്പിഴകള്‍ ചെറുകിട വ്യവസായ മേഖലയെ അടക്കം തകര്‍ത്തു. എന്താണ് പറയാനുള്ളത് ?

പ്രധാനമന്ത്രി മോദി: ഉത്തരം അപൂര്‍ണ്ണം

11. രാഹുല്‍ ഗാന്ധി: ഓരോ വര്‍ഷവും ഒരു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത നിങ്ങള്‍ യുവാക്കളെ വഞ്ചിച്ചില്ലേ ?

പ്രധാനമന്ത്രി മോദി: മതിയായ ഉത്തരം നല്‍കിയില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News