‘മീശ’ പിന്‍വലിക്കരുത്; സാഹിത്യകാരന്‍ എസ് ഹരീഷിന് പിന്‍തുണയുമായി ജി സുധാകരന്‍

അക്ഷരങ്ങളോടുള്ള അവരുടെ അസഹിഷ്ണുത വീണ്ടും വെളിപ്പെടുകാണ് യുവ സാഹിത്യകാരന്‍ എസ് ഹരീഷിന്‍റെ നോവല്‍ ‘മീശ’ യ്ക്കെതിരെ സംഘപരിവാര്‍.

സംഘപരിവാറിന്‍റെ ഭീഷണിയെ തുടര്‍ന്ന് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചുവന്ന നോവല്‍ പ്രസിദ്ധീകരണം നിര്‍ത്തി.

സംഘപരിവാരത്തിന്‍റെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കാന്‍ പാടില്ലെന്നും നോവല്‍ വീണ്ടും പ്രസിദ്ധീകരിക്കണമെന്നും മന്ത്രി ജി സുധാകരന്‍ ആവശ്യപ്പെട്ടു.

മതമൗലിക വാദികള്‍ക്ക് മുന്നില്‍ അക്ഷരങ്ങളെ അടിയറവയ്ക്കരുത്. പൗരസമൂഹവും സാഹിത്യകാരന്മാരും ശക്തമായി ഈ വിഷയത്തില്‍ പ്രതികരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

സംഘപരിവാര്‍ ഭീഷണിക്കുമുന്നില്‍ നോവല്‍ പിന്‍വലിക്കേണ്ടിവന്നത് കേരളത്തിന് നാണക്കേടാണ്. കേരളത്തിലേക്കും വര്‍ഗീയ ഫാസിസം കടന്നുവരുന്നത് ചെറുത്ത് തോല്‍പ്പിക്കാന്‍ തയ്യാറാവണം.

തങ്ങള്‍ക്കിഷ്ടമില്ലാത്തത് എഴുതുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനും കായികമായി ഇല്ലായ്മ ചെയ്യാനും സംഘപരിവാര്‍ മടിക്കാറില്ല.

കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷും മുതല്‍ പെരുമാള്‍ മുരുകന്‍ വരെയുള്ളവവര്‍ അങ്ങിനെ ഇല്ലായ്മ ചെയ്യുകയോ നിശബ്ദരാക്കപ്പെടുകയോ ചെയ്തവരാണ്.

എഴുത്തിന്റെ പേരില്‍ കഥാകൃത്തിന്റെ കഴുത്തെടുക്കാന്‍ നടക്കുന്നവര്‍ കേരളത്തെ ഇരുട്ടിലേക്കാണ് നയിക്കുന്നതെന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

സംഘപരിവാര്‍ സംഘടനകളുടെ ആക്രമണ ഭീഷണിയേയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള നീക്കത്തേയും തുടര്‍ന്നാണ് എഴുത്തുകാരന്‍ നോവല്‍ പിന്‍വലിച്ചത്.

നോവലിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തിയ ഒരു സംഭാഷണത്തിന്റെ ഭാഗം സംഘപരിവാര്‍ കേന്ദ്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.

ആ സംഭാഷണം ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണെന്ന് ആരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത് വന്നിരുന്നു.

അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന നോവലായിരുന്നു മീശ. സമൂഹമനസ് പാകമാകുമ്പോള്‍ നോവല്‍ പുസ്തകമായി പ്രസിദ്ധീകരിക്കുമെന്ന് ഹരീഷ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here