കോയമ്പത്തൂര്‍: പ്രണയവിവാഹത്തിന്റെ രണ്ടാംദിനം പൊതുവഴിയില്‍ വച്ച് ഭര്‍ത്താവിനെ ഭാര്യ പരസ്യമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. കോയമ്പത്തൂര്‍ സായിബാബ കോളനിയില്‍ കഴിഞ്ഞദിവസമാണ് സംഭവം.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
പൊള്ളാച്ചി കിണത്തുകടവ് സ്വദേശികളായ യുവാവും യുവതിയും ഒരുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വീട്ടുകാര്‍ അറിയാതെ വിവാഹം കഴിച്ച് കഴിഞ്ഞദിവസമാണ് സായിബാബ കോളനിയില്‍ എത്തിയത്.
എന്നാല്‍ ആദ്യരാത്രി തന്നെ ഭര്‍ത്താവിന്റെ കൈയില്‍ മറ്റൊരു പെണ്‍കുട്ടിയുടെ പേര് പച്ചകുത്തിയിരിക്കുന്നത് യുവതി കണ്ടതോടെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായി.
കാര്യം ചോദിച്ചപ്പോള്‍ യുവാവ് ആദ്യം ഒഴിഞ്ഞുമാറി. ഇതോടെ മറ്റാരുമായും ബന്ധമില്ലെന്ന് ക്ഷേത്രനടയില്‍ വച്ച് സത്യം ചെയ്യണമെന്ന് ഭാര്യ നിര്‍ബന്ധം പിടിച്ചു. തുടര്‍ന്ന് അടുത്ത ദിവസം ഇരുവരും സമീപത്തെ ക്ഷേത്രത്തിലെത്തി. എന്നാല്‍, സത്യം ചെയ്യാന്‍ യുവാവ് തയ്യാറായില്ല. ഇതോടെ തര്‍ക്കം മര്‍ദ്ദനത്തിലേക്ക് നീങ്ങി.
ഇതിനിടെ, ഭാര്യയുടെ തല്ലില്‍ വേദനകൊണ്ടു പുളയുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ ചിലര്‍ മൊബൈലില്‍ പകര്‍ത്തി. സംഭവം കൈവിട്ടു പോകുമെന്ന് തോന്നിയപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ പൊലീസിനെ വിളിക്കുകയും ചെയ്തു.
സ്ഥലത്തെത്തിയ പൊലീസ്, ഭര്‍ത്താവിനെതിരെ പരാതിയുണ്ടെങ്കില്‍ എഴുതി നല്‍കാന്‍ യുവതിയോടും മര്‍ദ്ദിച്ച ഭാര്യക്കെതിരെ പരാതിയുണ്ടെങ്കില്‍ എഴുതി നല്‍കാന്‍ യുവാവിനോടും ആവശ്യപ്പെട്ടു. ഇരുവര്‍ക്കും പരാതിയില്ലെങ്കില്‍ സ്വമേധയാ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
ഇതോടെ ഇരുവരും വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Get real time update about this post categories directly on your device, subscribe now.