കുട്ടനാട്ടില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങി

ആലപ്പുഴ: കുട്ടനാട്ടില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങി. കഴിഞ്ഞ 2 ദിവസമായി മഴ മാറി നിന്നതും കുട്ടനാട്ടില്‍ കെട്ടിക്കിടക്കുന്ന ജലം കടലിലേക്ക് ഒഴുകാന്‍ തുടങ്ങിയതുമാണ് ജലനിരപ്പ് താഴ്ന്നത്.

എങ്കിലും കുട്ടനാട്ടിലെ ജനജീവിതം പഴയ നിലയിലേക്ക് എത്തിയിട്ടില്ല. അപകട സാധ്യത മുന്നില്‍ കണ്ട് വൈദുതി ബന്ധം പുനസ്ഥാപിച്ചിട്ടില്ല. കെട്ടി കിടന്ന വെള്ളം ഒഴുകി മാറുന്നതോടെ പകര്‍ച്ചവ്യാതി ഭീതിയിലാണ് കുട്ടനാട്.

എന്നാല്‍ ഇത് പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പും തയ്യാറെടുപ്പ് നടത്തി കഴിഞ്ഞു. ജലഗതാഗത വകുപ്പ് മായ് ചേര്‍ന്നു റെസ്‌ക്യൂ ബോട്ടുകള്‍ ഉപയോഗിച്ചാണ് രക്ഷാ പ്രവര്‍ത്തനവും പ്രതിരോധ പ്രവര്‍ത്തനവും നടക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയിലതിക മായ് ജലഗതാഗത വകുപ്പിന്റെ ബോട്ടുകളാണ് കുട്ടനാട്ടിലെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നത്. ഊണും ഉറക്കവുമില്ലാതെയാണ് ജീവനക്കാര്‍ കുട്ടനാട്ടിലെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു വരുന്നത്.

അതുകൊണ്ട് തന്നെ കുട്ടനാട്ടില്‍ അകപ്പെട്ട നിരവധി പേരെ രക്ഷപ്പെടുത്താനും കഴിഞ്ഞു. കാലാവസ്ഥ ഇതുപോലെ 3 ആഴ്ചയെങ്കിലും കഴിഞ്ഞാലെ കുട്ടനാട്ടിലെ ജനജീവിതം പഴയ പടിയിലെത്തുകയുള്ളു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News