രാജ്യത്തെ ഏറ്റവും മികച്ച ഭരണം കേരളത്തിലേത്; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെല്ലാം കേരളത്തിന് പിന്നില്‍; ബിജെപിയുടെ ഗുജറാത്ത് അഞ്ചാമത്

ബംഗളൂരു: രാജ്യത്ത് ഏറ്റവും മികച്ച ഭരണം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമത്.

പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സ് 2018ന്റേതാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കേരളത്തിന്റെ ഭരണമികവിന് അംഗീകാരം ലഭിക്കുന്നത്.

രണ്ടാം സ്ഥാനത്ത് തമിഴ്‌നാടും തെലങ്കാന മൂന്നാം സ്ഥാനത്തും കര്‍ണാടക നാലാം സ്ഥാനത്തുമാണ്. ബിജെപി ഭരിക്കുന്ന ഗുജറാത്ത് അഞ്ചാം സ്ഥാനത്താണ്. മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ബീഹാര്‍ സംസ്ഥാനങ്ങളാണ് ഭരണനിര്‍വഹണത്തില്‍ ഏറ്റവും പുറകില്‍.

സംസ്ഥാനസര്‍ക്കാരുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയും സര്‍ക്കാര്‍ രേഖകള്‍ അടിസ്ഥാനപ്പെടുത്തിയുമാണ് പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

സാമൂഹിക സുരക്ഷ, നിയമവാഴ്ച, അടിസ്ഥാന സൗകര്യങ്ങള്‍, ക്രമസമാധാനം, വനിതശിശുസുരക്ഷ തുടങ്ങിയ വിഷയങ്ങളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് പട്ടികയില്‍ സംസ്ഥാനങ്ങള്‍ക്ക് റാങ്കിംഗ് നല്‍കിയിട്ടുളളത്.

സംസ്ഥാനങ്ങള്‍ എത്രത്തോളം ശിശുസൗഹാര്‍ദ്ദപരമാണെന്ന കാര്യവും പഠനത്തില്‍ പരിശോധിച്ചിരുന്നു. കുട്ടികള്‍ക്ക് മികച്ച ജീവിത സൗകര്യങ്ങള്‍ ഒരുക്കുന്നതിലും കേരളം തന്നെയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here