അനുവാദമില്ലാതെ ദേഹത്ത് തൊട്ടാല്‍ എത്ര വലിയ കസ്റ്റമറായാലും പ്രതികരിക്കും. അതാണ് ഈ പെണ്‍കുട്ടിയും ചെയ്തത്. ജോർജ്ജിയയില്‍ ഹോട്ടലിലെത്തിയ കസ്റ്റമറിനെ എടുത്തിട്ട് പെരുമാറുന്ന ഒരു വെയിട്രസ്സിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.  എമിലിയ ഹോൾഡൻ എന്ന പെണ്‍കുട്ടിയാണ്  തന്‍റെ ദേഹത്ത് അനാവശ്യമായി സ്പര്‍ശിച്ച കസ്റ്റമര്‍ക്കെതിരെ കെെകൊണ്ടു തന്നെ പ്രതികരിച്ചത്.

ഹോട്ടലിലെ മേശക്കരികില്‍ തിരിഞ്ഞു നില്‍ക്കുകയായിരുന്ന എമിലിയയുടെ പിന്‍ഭാഗത്ത് സ്പര്‍ശിക്കുകയായിരുന്നു ഹോട്ടലില്‍ കുടുംബത്തോടൊപ്പമെത്തിയ കസ്റ്റമര്‍.  ഉടന്‍ തന്നെ പെണ്‍കുട്ടി വേണ്ട വിധത്തില്‍ തന്നെ പ്രതികരിച്ചു.

ഹോട്ടല്‍  അധികൃതരുടെ പരാതിയെത്തുടര്‍ന്ന്  പൊലീസ് സ്ഥലത്തെത്തുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സത്യം ബോധ്യപ്പെട്ടപ്പോൾ കസ്റ്റമറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.