നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വിചാരണ തടസ്സപ്പെടുത്താന്‍ നോക്കുന്നുവെന്ന് സര്‍ക്കാര്‍ കോടതിയില്‍. കേസില്‍ വനിതാ ജഡ്ജിയാണ് അഭികാമ്യമെന്നും വിചാരണക്ക് പ്രത്യേക കോടതി ആവശ്യമെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.

വിചാരണ നിട്ടിക്കൊണ്ടു പോകാനും തടസ്സപ്പെടുത്താനുമാണ് ദിലീപ് ശ്രമിക്കുന്നത്.കേസുമായി ബന്ധപ്പെട്ട രേഖകൾ ദിലീപിന് നൽകിയിട്ടും വീണ്ടും ആവശ്യങ്ങൾ ഉന്നയിച്ച് ദിലീപ് തന്ത്രപൂര്‍വ്വം ഇടപെടല്‍ നടത്തുന്നു. എന്നാല്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.