ഉദയകുമാർ ഉരുട്ടികൊലക്കേസിൽ നാളെ വിധി പറയും

ഉദയകുമാർ ഉരുട്ടികൊലക്കേസിൽ വിധി പരയുന്നത് മാറ്റി. കേസില്‍ തിരുവനന്തപുരം പ്രത്യേക സി ബി ഐ കോടതി നാളെ വിധി പറയും. ആറ് പൊലീസുദ്യോഗസ്ഥർ പ്രതിയായ കേസിൽ 13 വര്‍ഷത്തിനു ശേഷമാണ് വിചാരണ പൂർത്തിയാക്കി വിധി പറയുന്നത്.

മോഷണകുറ്റം ആരോപിച്ച് 2005 സെപ്തംബർ 27ന് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഫോർട്ട് സിഐയുടെ സ്ക്വാഡിലുണ്ടായിരുന്ന പൊലീസുകാരായ ജിതകുമാർ‍, ശ്രീകുമാർ, സോമൻ എന്നിവർ ചേർന്ന് ഉരുട്ടി കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്.

കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിലെ എസ്ഐ, സിഐ, ഫോർട്ട് അസിസ്റ്റ് കമ്മീഷണർ എന്നിവർ ചേർന്ന് ഗൂഢാലചന നടത്തുകയും വ്യാജ രേഖയുണ്ടാക്കി ഉദയകുമാറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്നും സിബിഐ കണ്ടെത്തിയിരുന്നു.

വിചാരണ വേളയിൽ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയതിനെ തുടർന്ന് ഉദയകുമാറിന്‍റെ അമ്മ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് കൈമാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News