ബിജെപി – ശിവസേന തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്നു. ബിജെപിയുടെ ഭരണ പരാജയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെ വീണ്ടും രംഗത്തെത്തി. സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ സാധികാത്ത സര്‍ക്കാര്‍ പശുക്കള്‍ക്ക് സംരക്ഷണമൊരുക്കുകയാണ്.

ഭക്ഷണത്തിന്റെ പേരില്‍ മനുഷ്യനെ കൊല്ലുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ശിവസേന വ്യക്തമാക്കി. സഭയില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിലും നിര്‍ണായക ഘട്ടത്തില്‍ കൈ ഒഴിഞ്ഞ ശിവസേനയുടെ നടപടി ബിജെപിയ്ക്ക് കൃത്യമായ ആഘാതമുണ്ടാക്കിയിരുന്നു.

എന്‍ഡിഎയ്ക്ക് ലോക്‌സഭയില്‍ 314 അംഗങ്ങളുണ്ട്. എന്നാല്‍ ശിവസേന കൈ ഒഴിഞ്ഞതോടെ 296 ആയി കുറഞ്ഞു. തുടര്‍ന്ന് അവിശ്വാസ പ്രമേയത്തിന് പിറ്റേന്ന് യഥാര്‍ത്ഥ വിജയി രാഹുല്‍ ഗാന്ധി എന്ന മട്ടില്‍ മുഖപത്രമായ സാമ്‌നയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത് ബിജെപിയ്ക്ക് വീണ്ടും തിരിച്ചടിയായി.

വേണ്ടിവന്നാല്‍ ഒറ്റയ്ക്കു മത്സരിക്കാന്‍ തയ്യാറെടുക്കണമെന്ന് മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിന് അമിത് ഷാ നിര്‍ദേശം കൊടുത്തു കഴിഞ്ഞു.  സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ സാധികാത്ത സര്‍ക്കാര്‍ പശുക്കള്‍ക്ക് സംരക്ഷണമൊരുക്കുകയാണ്.

ഭക്ഷണത്തിന്റെ പേരില്‍ മനുഷ്യനെ കൊല്ലുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്.ഇതോടെ പാര്‍ലമെന്റിന്റെ അകത്തും പുറത്തും ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ശിവസേന ദിനംപ്രതി ഉന്നയിക്കുകയാണ്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലൊന്നും ബിജെപിയായി സഖ്യമില്ലെന്ന് ശിവസേന ജനുവരിയില്‍ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസും എന്‍സിപിയും കൈകോര്‍ത്ത് മുന്നോട്ട് പോവാന്‍ തീരുമാനിച്ചതോടെ മഹാരാഷ്ട്രയില്‍ ബിജെപിയ്ക്ക് തിരിച്ചടി ഉറപ്പായി. രൂക്ഷമായ ആരോപണങ്ങള്‍ ബിജെപിയ്‌ക്കെതിരെ ഉന്നയിച്ചിട്ടും സൗമ്യ മനോഭാവം ബിജെപി തുടരുന്നത് പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യത്തെ തുടര്‍ന്നാണ്.