വടകരയിൽ ഡിവൈഎഫ്ഐ നേതാവിൻറെ വീടിന് നേരെ ആർ എസ് എസ് ആക്രമണം. നടക്ക്താഴെ  മേഖലാ കമ്മിറ്റി അംഗം ശരത്തിൻറെ വീടിന് നേരെ ഞായറാഴ്ച രാത്രിയാണ് ആക്രമണം നടന്നത്.

വീടിൻറെ ജനൽ ചില്ലുകളും മുറ്റത്ത് നിർത്തിയിട്ട കാറും അക്രമിസംഘം കല്ലെറിഞ്ഞും അടിച്ചും  തകർത്തു. 3 പേരാണ് അക്രമത്തിന് പിന്നിലെന്ന് വീടിന് സമീപത്തെ സി സി ടി വി ദ്യശ്യങ്ങളിൽ നിന്ന് വ്യക്തമായി. ഇത് ശേഖരിച്ച് വടകര പോലീസ് അന്വേഷണം ആരംഭിച്ചു.