പശുക്കടത്ത് ആരോപിച്ച് കൊലപാതകം: അക്ബര്‍ ഖാനെ പൊലീസും മര്‍ദ്ദിച്ചു; പൊലീസിനെതിരെ ഗുരുതരമായ ആരോപണവുമായി ദൃക്‌സാക്ഷികള്‍

രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് മുസ്ലീം യുവാവിനെ തല്ലികൊന്ന കേസില്‍ പൊലീസിനെതിരെ ഗുരുതര ആരോപണം. മര്‍ദ്ദനത്തില്‍ ക്രൂരമായി പരുക്കേറ്റ അക്ബര്‍ ഖാനെ പൊലീസും മര്‍ദ്ദിച്ചെന്ന് ദൃക്‌സാക്ഷികള്‍ ആരോപിച്ചു.  അക്ബറിനെ ആശുപത്രിയിലേക്ക് എത്തിക്കുന്നത് പൊലീസ് മൂന്ന് മണിക്കൂര്‍ വൈകിച്ചെന്നും ആരോപണമുണ്ട്.

അതേസമയം ഈ വിഷയത്തില്‍ രാജസ്ഥാന്‍ സര്‍ക്കാരിനെതിരെയും കുറ്റക്കാര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയില്‍ അടുത്തമാസം 20ന് വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആക്രമണമുണ്ടായ ലാലവന്ദിയില്‍ നിന്നും നാല് കിലോമീറ്റര്‍ മാത്രം അകലെയുള്ള രാംഗഡ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് അക്ബറിനെ എത്തിക്കാന്‍ പൊലീസ് മൂന്ന് മണിക്കൂര്‍ എടുത്തെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇതിനിടെ അക്ബറിനെ പൊലീസ് മര്‍ദിച്ചെന്നും ആരോപണമുണ്ട്.

ആള്‍കൂട്ടാക്രമണങ്ങള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ വേണമെങ്കില്‍ നിയമം പാസാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് വന്ന് ആഴ്ചകള്‍ക്കുള്ളിലാണ് രാജ്യത്ത് രാജ്യത്ത് ആള്‍കൂട്ടം കൊലപാതകം ഉണ്ടായിരിക്കുന്നത്.എന്നാല്‍ മര്‍ദ്ദനമേറ്റ അക്ബറിനേക്കാള്‍ മുമ്പ് പശുക്കളെയാണ് സ്ഥലത്ത് നിന്നും കൊണ്ടുപോയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാജസ്ഥാന്‍ സര്‍ക്കാരിനെതിരെയും കുറ്റക്കാര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകരായ തെഹ്‌സീന്‍ പൂനെവാലെ, തുഷാര്‍ ഗാന്ധി എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ അടുത്തമാസം 20ന് വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

ആള്‍കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട പ്രധാന ഹര്‍ജിയിക്കൊപ്പം ഈ ഹര്‍ജിയും പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് വ്യക്തമാക്കിയത്. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകുംവരെ ഇക്കാര്യത്തില്‍ ഒന്നും പറയാനാകില്ലെന്ന് ആല്‍വാര്‍ എസ്പി രാജേന്ദ്ര സിങ് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച്ച അര്‍ധരാത്രിയാണ് പശുക്കളുമായി ഹരിയാനയിലെ സ്വന്തം ഗ്രാമത്തിലേക്കു പോകുകയായിരുന്ന അക്ബര്‍ ഖാനെയും സുഹൃത്ത് അസ്ലമിനെയും ലാലാവാന്ദി വനമേഖലയില്‍ വെച്ച് ഒരു സംഘം ആളുകള്‍  ആക്രമിച്ചത്. സംഭവത്തില്‍ സുഹൃത്ത് അസ്ലം പരിക്കുകളോടെ രക്ഷപ്പെട്ടു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News