ശബരിമലയില്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനം: ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് ഡപ്പികള്‍ ഉള്‍പ്പെടെയുള്ളവ ഇനി അനുവദിക്കില്ലെന്ന് ഹൈക്കോടതി

പത്തനംതിട്ട: ശബരിമലയില്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനം കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. തീര്‍ത്ഥാടകരുടെ ഇരുമുടിക്കെട്ടില്‍ ഉള്‍പ്പെടെ ഒരു തരത്തിലുള്ള പ്ലാസ്റ്റിക്കും അനുവദിക്കരുതെന്നും ഉത്തരവിലുണ്ട്.

ശബരിമലയിലും പമ്പയിലും പ്ലാസ്റ്റിക് നിരോധിച്ച ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് നിലവിലുണ്ട്. എന്നാല്‍ നിരോധനം പൂര്‍ണമായും നടപ്പിലാക്കാന്‍ ആയില്ലെന്ന് വിലയിരുത്തിയാണ് കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നുണ്ടെന്ന ദേവസ്വം സ്‌പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട് കോടതി പരിഗണിച്ചു.

ഇതിനെത്തുടര്‍ന്നാണ് ഇരുമുടിക്കെട്ടിലടക്കം പ്ലാസ്റ്റിക് നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. എല്ലാത്തരത്തിലുമുള്ള പ്ലാസ്റ്റിക്കിനും നിരോധനം ബാധകമാണ്.

ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് ഡപ്പികള്‍ ഉള്‍പ്പെടെയുള്ളവ ഇനി അനുവദിക്കില്ല. പോലീസ്, വനംവകുപ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കണം. അടുത്ത മണ്ഡലകാലം മുതല്‍ ഇത് നടപ്പിലാക്കണമെന്നും ഉത്തരവിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News