ദില്ലി: രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ മോദി പാലിക്കുന്ന മൗനത്തെ രൂക്ഷമായി വിമര്‍ശിച്ച് സ്വാമി അഗ്‌നിവേശ്.

”ദാദ്രിയിലെ അഖ്‌ലാഖ്, ആല്‍വാറിലെ പെഹ്‌ലു ഖാന്‍, തുടങ്ങി എത്രയെത്ര ആള്‍ക്കൂട്ട ആക്രമണളാണ് രാജ്യത്ത് നടക്കുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് പ്രധാനമന്ത്രിയായ നരേന്ദ്രമോദി മൗനം തുടരുന്നത്. എങ്ങനെയാണ് ആളുകള്‍ക്ക് ഇത്തരത്തില്‍ കൊല നടത്താനാവുന്നത്?

എന്നിട്ടും മോദി മൗനിയായി ഇരിക്കുന്നു. അദ്ദേഹത്തിന് ലജ്ജ തോന്നുന്നില്ലേ? നാടുനീളെ പ്രസംഗിക്കാനും റേഡിയോയിലൂടെ സംവദിക്കാനും അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്.”

എന്നാല്‍ എന്തുകൊണ്ടാണ് ആള്‍ക്കൂട്ട കൊലപാതകങ്ങളിലും അക്രമങ്ങളിലും അദ്ദേഹം ഒരക്ഷരം പോലും മിണ്ടാത്തതെന്നും അഗ്‌നിവേശ് ചോദിക്കുന്നു.