ഭോപ്പാല്‍: രാജ്യത്ത് ഞെട്ടിച്ച് മധ്യപ്രദേശില്‍ വീണ്ടും ആള്‍ക്കൂട്ടകൊലപാതകം. കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയതാണെന്ന് ആരോപിച്ച് മാനസികവിഭ്രാന്തിയുള്ള സ്ത്രീയെയാണ് ഒരു സംഘമാളുകള്‍ തല്ലിക്കൊന്നത്.

സിന്‍ഗ്രേൗളി ജില്ലയിലെ ബാദ്ഗാദ് ഗ്രാമത്തില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. 25-30നും ഇടയില്‍ പ്രായമുള്ള യുവതിയാണ് കൊല്ലപ്പെട്ടത്.

കൂര്‍ത്ത ആയുധങ്ങള്‍ ഉപയോഗിച്ചാണ് ആള്‍ക്കൂട്ടം യുവതിയെ ആക്രമിച്ചത്. യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

സംഭവത്തില്‍ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.