കൊല്ലം: അഞ്ചലില്‍ കോഴിയെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാട്ടുകാര്‍ തല്ലിക്കൊന്ന ഇതരസംസ്ഥാന തൊഴിലാളി മാണിക് റോയിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പീപ്പിള്‍ ടിവിക്ക്.

തലയ്ക്കും ശ്വാസകോശത്തിനുമേറ്റ ക്ഷതമാണ് മാണിക് റോയിയുടെ മരണത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശക്തമായ അടിയില്‍ തലച്ചോറിലെ രക്തയോട്ടം നിലച്ചിരുന്നെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ കിടന്ന മാണിക് റോയിക്ക് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.