കോഴിക്കോട് രണ്ടു വയസുകാരന്‍ മരിച്ചത് ഷിഗല്ലേ ബാക്ടീരിയ മൂലമല്ലെന്ന് പരിശോധനാ ഫലം

കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയില്‍ രണ്ടു വയസ്സുകാരന്‍ മരിച്ചത് ഷിഗല്ലേ ബാക്ടീരിയ മൂലമല്ലെന്ന് പരിശോധനാ ഫലം.

പുതുപ്പാടി സ്വദേശി ഹര്‍ഷാദിന്റെ മകന്‍ സിയാന്‍ ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

വയറിളക്കം ബാധിച്ചാണ് കഴിഞ്ഞ വെള്ളിയാഴ്ച സിയാനെയും സഹോദരന്‍ സയനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത വയറു വേദനയും വയറിളക്കവുമായിരുന്നു രോഗ ലക്ഷണം.

ഷിഗാല്ലേ ബാകടീരിയ ആണ് രോഗത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ സംശയിച്ചിരുന്നു. മനുഷ്യ വിസര്‍ജ്ജനം ഭക്ഷണതിലോ വെള്ളത്തിലോ കലര്‍ന്നാണ് ഷിഗല്ലേ എന്‍സഫലോപ്പത്തി ബാക്ടീരിയ പകരുന്നതെന്ന് ആരോഗ്യ വകുപ്പും അറിയിച്ചു.

എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ ഷിഗല്ലേ ബാക്ടീരിയ കണ്ടെത്താനായില്ല. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും സാമ്പിള്‍ അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി ലഭിക്കേണ്ടതുണ്ടെന്ന് ഡി എം ഒ അറിയിച്ചു.

എങ്കിലും പുതുപ്പാടി പ്രദേശത്തെ കിണറുകള്‍ ഇതിനകം ക്‌ളോറിനേഷന്‍ നടത്തി. വ്യക്തി ശുചിത്വം പാലിക്കാനും തിളപ്പിച്ചാറിയ വെള്ളം കുടിക്കാനും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്നസിയാന്റെ ഇരട്ട സഹോദരന്‍ സയാന്റെ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News