കായിക ലോകത്തെ അജയ്യതയില്‍ നിന്ന് കാരുണ്യത്തിന്റെ പാതയിലേക്ക് ഒരു ക്ലബ്ബ്

കുറച്ചധികം വര്‍ഷങ്ങളായി മലപ്പുറം ജില്ലയിലെ ഫിറ്റ് വെല്‍ എന്ന ക്ലബ്ബ് കായിക മേഖലയിലായിരുന്നു ശ്രദ്ധ നല്‍കിയത്.

മലപ്പുറത്തിന്റെ സ്വന്തം സെവന്‍സിലും ക്രിക്കറ്റ് മത്സരങ്ങളിലും കിരീട നേട്ടങ്ങള്‍ ആവര്‍ത്തിച്ചിരുന്ന ക്ലബ് ഇപ്പോള്‍ കൈത്താങ്ങായിരിക്കുന്നത് അവശത അനുഭവിക്കുന്ന മുഹ്‌സിന് വേണ്ടിയാണ്.

മതകക്ഷി രാഷ്ട്രീയ ഭേദമന്യേ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഒത്ത് ചേര്‍ന്നപ്പോള്‍ മുള്ളമടയ്ക്കല്‍ മുഹ്‌സിന് വേണ്ടിയുള്ള സഹായമായും പ്രാര്‍ത്ഥനയായും അത് മാറി. ക്ലബ്ബ് അംഗങ്ങള്‍ പിരിച്ചെടുത്ത തുക മുഹ്‌സിന്‍ സഹായ സമിതി കണ്‍വീനര്‍ അടിയാട്ടില്‍ കോയാമു ഏറ്റു വാങ്ങി.

തുടര്‍ന്ന് നടത്തിയ ആരോഗ്യ പഠന ക്ലാസ് വളവന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സാബിറ ഉദ്ഘാടനം ചെയ്തു. ജീവിത ശൈലീ രോഗങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. ഇബ്രാഹിം ടി.പി. ക്ലാസെടുത്തു.

കലാ കായിക മേഖലകള്‍ക്കൊപ്പം ഇത്തരം സാമൂഹ്യ വിഷയങ്ങളിലും തുടര്‍ന്നും ഇടപെടാനാണ് ഈ ചെറുപ്പകാരുടെ കൂട്ടായ്മയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News