സിപിഐഎം അടക്കമുള്ള അഞ്ച് ഇടതുപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നാണ് രാജ്യമൊട്ടാകെ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. പശ്ചിമബംഗാളിലും ത്രിപുരയിലും നടക്കുന്ന ജനാധിപത്യ കശാപ്പിനെതിരെയാണ് പ്രക്ഷോഭം. ദില്ലിയിലെ പാര്‍ലമെന്റ് സ്ട്രീറ്റിലേക്കു നടക്കുന്ന പ്രക്ഷോഭത്തില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാറും പങ്കെടുക്കും.

 ത്രിപുരയില്‍ ഫാസിസ്റ്റ് നയങ്ങളെ കൂട്ടുപിടിച്ച് അധികാരത്തില്‍ കയറിയ ബിജെപിയുടെ ആക്രമണം അതീവ പൈശ്ചാചികമായാണ്. ഒരു കാലത്ത് ആശയങ്ങള്‍ കൈമാറിയ ചരിത്ര നേതാക്കളുടെ പ്രതിമകളെ പോലും ബിജെപി ത്രിപുരയില്‍ വെറുടെ വിട്ടിരുന്നില്ല.
അധികാരത്തില്‍ കയറിയ ശേഷം കമ്മ്യൂണിസ്റ്റുകാരെ ഡെസിമെയ്റ്റ്  (കൊല്ലുക, വകവരുത്തുക ) ചെയ്യണമെന്നാണ് ആര്‍എസ്എസ് നേതാവായ രാംമാധവ് ആഹ്വാനം ചെയ്തിരുന്നത്. അതേസമയം തൃണമൂലിന്റെ നേതൃത്വത്തില്‍ ബംഗാളില്‍ അരങ്ങേറിയ ആക്രമണങ്ങളും ഒട്ടും വിത്യസ്തമായിരുന്നില്ല. എന്നാല്‍ ബംഗാളില്‍ സിപിഐഎമ്മിനൊപ്പം ബിജെപിയും ഇരയായി. തൃണമൂല്‍ പ്രവര്‍ത്തകര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാമ നിര്‍ദ്ദേശ പത്രിക നല്‍കാന്‍ പോലും അനുവാദം നല്‍കിയില്ല.
തൃണമൂലൊഴികെയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സ്വന്തം വോട്ട് ചെയ്യാന്‍ പോലും ഇത്തവണ ബംഗാളില്‍ അവകാശമുണ്ടായിരുന്നില്ല.ഉറങ്ങി കിടന്ന സിപിഐഎം പ്രവര്‍ത്തകരെ ചുട്ടു കൊന്ന സാഹചര്യമടക്കം ബംഗാളിലുണ്ടായി. തൃണമൂല്‍ പ്രവര്‍ത്തകര്‍ പോളിങ് ബൂത്ത് പിടിച്ചടുക്കുന്ന സാഹചര്യവും ബംഗാളിലുണ്ടായി. ഇങ്ങനെ രാജ്യമൊട്ടാകെ നടക്കുന്ന ജനാധിപത്യ കശാപ്പിനെതിരെയാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.

ത്രിപുരയിലും, പശ്ചിമബംഗാളിലും ഇടത് മുന്നണി പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളിലും ജനാധിപത്യകശാപ്പിലും പ്രതിഷേധിച്ച് ഇടത്പക്ഷ ജനാധിപത്യ മുന്നണി ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കും.

തിരുവനന്തപുരത്ത് ഗാന്ധിപാര്‍ക്കില്‍ ചേരുന്ന പ്രതിഷേധ യോഗം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉത്ഘാടനം ചെയ്യും.

ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന സായാഹ്ന യോഗങ്ങളില്‍ ഇടത് മുന്നണി നേതാക്കള്‍ പങ്കെടുക്കും തൃശൂരില്‍ പന്ന്യന്‍ രവീന്ദ്രനും, എറണാകുളത്ത് ഇടത് മുന്നണി കണ്‍വീനര്‍ എ. വിജയരാഘവനും യോഗം ഉത്ഘാടനം ചെയ്യും