സൈബർ ലോകം കുറച്ചു നാളുകളായി ഒരു വ്യാജ സന്ദേശത്തിന് പിറകെ ആയിരുന്നു. വാട്സ് ആപ്പിനെ ഫേസ്ബുക് ഏറ്റെടുത്തതിനാൽ ഉപഭോക്താക്കളുടെ വിവരങ്ങൾ വാട്സ് ആപ്പ് ഫേസ്ബുക്കിന് കൈമാറുന്ന തരത്തിലാണ് സന്ദേശം പ്രചരിക്കുന്നത്.

നിയമം ഞായറാഴ്ചയോടെ പ്രാബല്യത്തിൽ വരുന്നതിനാൽ വിവരങ്ങൾ കൈമാറാൻ താത്പര്യമില്ലാത്തവർ ഇന്ന് രാത്രിയോടെ വാട്സ് ആപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യണമെന്നും സന്ദേശത്തിൽ പറയുന്നു.  എന്നാൽ ഇത്തരത്തിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നാണ് വാട്സ് ആപ്പ് അധികൃതർ അറിയിക്കുന്നത്.

2016ലാണ് ആദ്യമായി ഇത്തരത്തിലുള്ള വാർത്ത പുറത്തു വന്നതെന്നും എന്നാൽ ഉപഭോക്താവിന്റെ സമ്മതമില്ലാതെ ഇങ്ങനൊരു കാര്യം ചെയ്യാൻ കഴിയില്ലെന്നും വാട്സ് ആപ്പും ഫേസ്ബുക്കും  അന്ന് തന്നെ അറിയിച്ചതാണെന്നും അധികൃതർ പറയുന്നു.

ആൾക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ പ്രചരിക്കുന്നതിനെതിരെ കേന്ദ്രസർക്കാർ കർശനമായി രംഗത്ത് വന്നതിനു പിന്നാലെയാണ് ഉപഭോക്താക്കളെ കൂടുതൽ ഭീതിയിലാഴ്ത്തി ഇത്തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിക്കുന്നത്.