സൂപ്പര്‍ പോരാട്ടം ഇന്ന്; വിനീത് ഇന്നിറങ്ങില്ല

മെല്‍ബണ്‍ സിറ്റി കേരളാ ബ്ലാസ്റ്റേ‍ഴ്സ് സൂപ്പര്‍ പോരാട്ടത്തിനായി കാത്തിരിക്കുകയാണ്
ഫുട്ബോള്‍ ആരാധകര്‍ .കേരളാ ബ്ലാസ്റ്റേ‍ഴ്സ് സൂപ്പര്‍ താരം സികെ വിനീത് ഇല്ലെതെയാണ് മെല്‍ബണ്‍ സിറ്റിക്കെതിരെ ഇന്നിറങ്ങുന്നത്.

വിനീത് പരിക്കില്‍ നിന്നും മുക്തനാകാത്തതാണ് കാരണം. ബ്ലാസ്റ്റേ‍ഴ്സ് പരിശീലകന്‍ ഡേവിഡ് ജയിസാണ് വാര്‍ത്താ സമ്മേളനത്തില്‍ വിനീത് കളിക്കില്ലെന്ന് അറിയിച്ചത്.

അതേ സമയം ബ്ലാസ്റ്റേ‍ഴ്സിന് വേണ്ടി യുവതാരമായ ധീരജ് സിംഗ് അരങ്ങേറ്റം കുറിക്കും. അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയക്ക് വേണ്ടി മികച്ച പ്രകടനം കാ‍ഴ്ചവെച്ചതോടെയാണ് ധീരജ് സിംഗ് ശ്രദ്ധ പിടിച്ചു പറ്റിയത്. ഇതോടെയാണ് ധീരജിനെ ബ്ലാസ്റ്റേ‍ഴ്സ് ക്ലബ്ബിലേക്ക് കൊണ്ടു വന്നതും.

മെല്‍ബണ്‍ സിറ്റിക്കെതിരെ ബ്ലാസ്റ്റേ‍ഴ്സ് ഇറങ്ങുമ്പോള്‍ രാജ്യാന്തര ക്ലബ്ബുകള്‍ നോട്ടമിട്ടിട്ടുള്ള ധീരജ് സിംഗിന്‍റെ പ്രകടനം ടീമിന് ഏറെ നിര്‍ണായകമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News