കേരള കോണ്‍ഗ്രസ് ബി – സ്കറിയ തോമസ്‌ വിഭാഗങ്ങള്‍ തമ്മിലുള്ള ലയനത്തില്‍ അനിശ്ചിതത്വം. ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി ഇരു വിഭാഗവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതായാണ് വിവരം .

ലയനം സംബന്ധിച്ച് ഒന്നുകൂടി ആലോചിക്കാനുള്ള സമയം സ്കറിയ തോമസ് ആവശ്യപ്പെട്ടിട്ടുണ്ട്.   ലയനത്തിന്   മുന്നോടിയായി ഇന്ന് നടത്താനിരുന്ന സംയുക്തവാര്‍ത്താസമ്മേളനം മാറ്റിവെച്ചു.

ഇന്നലെ കൊല്ലത്ത് ചേര്‍ന്ന ആലോചനയോഗത്തില്‍ ഇരുവരും ലയിക്കുന്നതിന്‍റെ സാധ്യതകള്‍ ആരാഞ്ഞിരുന്നു. എല്‍ ഡി എഫ് ഘടകകക്ഷിയായ സ്കറിയാ തോമസ് വിഭാഗത്തിലേക്ക് ബാലകൃഷ്ണപിളള വിഭാഗം ലയിക്കുന്നതോടെ ഏകീകൃക കേരളാ കോണ്‍ഗ്രസ് എന്ന ലക്ഷ്യത്തിലേക്കുളള ആദ്യപടിയായി മാറുമെന്നാണ് സൂചന.