ക്ലാസിലെ പെണ്‍കുട്ടിയെ സംബന്ധിച്ച തര്‍ക്കം; വിദ്യാര്‍ഥി സഹപാഠിയെ കുത്തിക്കൊന്നു

ഛണ്ഡീഗഡ്: ക്ലാസിലെ ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചുള്ള തര്‍ക്കം പന്ത്രണ്ടാം ക്ളാസുകാരൻ സഹപാഠിയെ കുത്തിക്കൊന്നു. ഹരിയാനയിലെ പില്ലു ഘേര ടൗണിലെ ഇൻഡസ് പബ്ളിക് സ്‌കൂളിലാണ് സംഭവം. സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ അങ്കുഷാണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന 4 സുഹൃത്തുക്കള്‍ക്കും പരിക്കേറ്റിറ്റുണ്ട്. മാരകായുധങ്ങളുമായി എത്തിയ കുട്ടികള്‍ അങ്കുഷിനെയും സുഹൃത്തുക്കളേയും ആക്രമിക്കുകയായിരുന്നു.

വയറിനും മുതുകിനുമേറ്റ ആഴത്തിലുള്ള മുറിവാണ് അങ്കുഷിന്റെ മരണത്തിലേക്ക് നയിച്ചത്. പ്രായപൂര്‍ത്തിയാകാത്ത  പ്രതികൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News