ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍  പൊലീസുകാര്‍ കുറ്റക്കാരെന്ന് സിബിഐ  കോടതി. പൊലീസുകാരായ  ജിതകുമാറിനും ശ്രീകുമാറിനും എതിരെ കൊലക്കുറ്റം തെളിഞ്ഞു. കേസിലെ  6 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

4 മുതല്‍ 6 വരെയുള്ള പ്രതികള്‍ക്ക് നേരെ ഗൂഡാലോചന കുറ്റം ചുമത്തി. മുന്‍ എസ്ഐ,അജിത്കുമാർ മുന്‍, സിഐ സാബു , മുന്‍ഫോർട്ട് അസിസ്റ്റ് കമ്മീഷണർ ഹരിദാസ്   എന്നിവര്‍ക്കെതിരെയാണ് ഗൂഢാലോചനകുറ്റം ചുമത്തിയത്. മൂന്നാം പ്രതി സോമന്‍ നേരത്തെ വിചാരണക്കിടെ മരിച്ചിരുന്നു. ശിക്ഷാ വിധിക്കു മേലുള്ള വാദം അല്‍പ്പ സമയത്തിനുള്ളില്‍ ആരംഭിക്കും.

സംഭവം നടന്ന് പതിമൂന്ന് വർഷങ്ങൾക്ക് േശഷമാണ്പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. മോഷണ കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഫോർട്ട് സിഐയുടെ സ്ക്വാഡിലുണ്ടായിരുന്ന പൊലീസുകാര്‍ ഉരുട്ടി കൊലപ്പെടുത്തിയെന്നും ഉന്നത ഉദ്യോഗസ്ഥര്‍ സംഭവത്തിന് ശേഷം ഗൂഢാലോചന നടത്തി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നുമാണ് സിബിഐ കേസ്

2005 സെപ്തംബർ 27ന് തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ വെച്ചാണ് കുപ്രസിദ്ധമായ ഉരുട്ടികൊലനടന്നത് .മോഷണകുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഫോർട്ട് സിഐയുടെ സ്ക്വാഡിലുണ്ടായിരുന്ന പൊലീസുകാരായ ജിതകുമാർ‍, ശ്രീകുമാർ, സോമൻ എന്നിവർ ചേർന്ന് ഉരുട്ടി കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്.

കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിലെ എസ്ഐ,അജിത്കുമാർ, സിഐ സാബു ,ഫോർട്ട് അസിസ്റ്റ് കമ്മീഷണർ ഹരിദാസ് എന്നിവർ ചേർന്ന് ഗൂഢാേലാചന നടത്തുകയും ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തപ്പോൾ മോഷ്ണമുതലായ 4220രൂപ പൊലീസ് പിടിച്ചെടുത്തെന്ന് വ്യാജ രേഖയുണ്ടാക്കി ഉദയകുമാറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നത് .

പ്രതികളും സാക്ഷികളും എല്ലാം പോലീസ് ഉദ്യോഗസ്ഥരാണെന്നാണ് ഈ കേസിനെ വ്യത്യസ്ഥമാക്കുന്നത് .വിചാരണ വേളയില്‍ ദൃക്സാക്ഷി സുരേഷ്കുമാറും സാക്ഷി പട്ടികയില്‍ ഉള്‍പെടുത്തിയ നിരവധി പോലീസ് ഉദ്യോഗസ്ഥരും കുറുമാറിയിരുന്നു. എന്നാല്‍ മാപ്പുസാക്ഷികളായി സാക്ഷി പട്ടികയില്‍ ഉള്‍പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ മൊ‍ഴി പൂര്‍ണമായും പ്രതിഭാഗത്തിന് എതിരാണ് .

പ്രോസിക്യൂഷന് വേണ്ടി 214രേഖകളും 12തൊണ്ടി മുതലുകളുംപ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു.വിചാരണ വേളയിൽ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയതിനെ തുടർന്ന് ഉദയകുമാറിന്‍റെ അമ്മ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് കൈമാറിയത്