കത്തുന്ന ശരീരവുമായി മലപ്പുറത്ത് യുവാവ് ആശുപത്രിയിലേക്ക് ഓടിക്കയറി; ആത്മഹത്യാ ശ്രമമെന്ന് സൂചന; ദൃശ്യങ്ങള്‍ പുറത്ത്

മലപ്പുറത്ത് സ്വയം തീകൊളുത്തി യുവാവ് ആശുപത്രിയിലേക്ക് ഓടിക്കയറി. മലപ്പുറം സ്വദേശി ഫവാസാണ് സ്വയം തീക്കൊളുത്തിയശേഷം  പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഓടിക്കയറിയത്. 70 ശതമാനത്തോളം പൊള്ളശലേറ്റതിനാല്‍ കോേ‍ഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പ്രണയനൈരാശ്യത്തെത്തുടര്‍ന്നാണ് യുവാവ് സ്വയം തീ കൊളുത്തിയതെന്നാണ് നിഗമനം. സംഭവത്തില്‍ പൊലീസ് കേസ് എടുത്തു.   യുവാവിന്‍റെ ഫോണിലെ കോള്‍ ഹിസ്റ്ററി നീക്കംചെയ്ത നിലയിലാണെന്ന്, പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here