തിരുവനന്തപുരം: മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിലേക്ക് ചലച്ചിത്ര അക്കാദമി ക്ഷണിച്ചിട്ടില്ലെന്നു ചെയര്‍മാന്‍ കമല്‍.

സാംസ്‌കാരിക മന്ത്രിയും സര്‍ക്കരുമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. മോഹന്‍ലാലിനെ ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അക്കാഡമി ഒപ്പം നില്‍ക്കുമെന്നും കമല്‍ വ്യക്തമാക്കി.

മോഹന്‍ലാലിനെ പങ്കെടുപ്പിക്കേണ്ട എന്നത് ചിലരുടെ താത്പര്യം മാത്രമാണെന്നും കമല്‍ പറഞ്ഞു. മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുത് എന്നവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഒപ്പിടേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ലെന്നും കമല്‍ പറഞ്ഞു.