തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാനച്ചടങ്ങ് വിവാദത്തില്‍ പ്രതികരണവുമായി നടന്‍ മോഹന്‍ലാല്‍.

ചടങ്ങിലേക്ക് തന്നെ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ അറിയാത്ത കാര്യത്തെക്കുറിച്ച് എങ്ങനെയാണ് അഭിപ്രായം പറയുകയെന്നും മോഹന്‍ലാല്‍ ചോദിച്ചു.

മോഹന്‍ലാലിന്റെ വാക്കുകള്‍:

”എന്നെ ക്ഷണിച്ചാല്‍ തന്നെ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. ക്ഷണിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്.

എല്ലാക്കാലത്തും സര്‍ക്കാരുകളോട് രാഷ്ട്രീയം നോക്കാതെ ബഹുമാനത്തോടെയാണ് ഞാന്‍ പെരുമാറിയിട്ടുള്ളത്. അവാര്‍ഡ് കിട്ടിയതും കിട്ടാത്തതുമായ ചടങ്ങുകള്‍ക്ക് മുന്‍പും ഞാന്‍ പോയിട്ടുണ്ട്.

ഇപ്പോള്‍ ക്ഷണംപോലും കിട്ടാത്ത കാര്യത്തെക്കുറിച്ച് എങ്ങനെയാണ് പ്രതികരിക്കുക. ഞാനിപ്പോള്‍ സമാധാനത്തോടെ വണ്ടിപ്പെരിയാറ്റില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. അതുതന്നെയാണ് എന്റെ ജോലിയും.”