ലോറി സമരം; പച്ചക്കറിക്ക് വില കുതിച്ചുയരുന്നു

ലോറി സമരം പച്ചക്കറി വിപണിയെ ബാധിച്ചുതുടങ്ങി. പച്ചമുളക്, സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ വില വര്‍ധിച്ചു. സമരം തുടങ്ങിയതോടെ പച്ചക്കറി വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് ഇടയാക്കിയതെന്ന് വ്യാപാരികള്‍ പറയുന്നു.

വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ച അനിശ്ചിതകാല ചരക്ക് ലോറി സമരം വിപണിയെ ബാധിച്ചു. അതിര്‍ത്തി കടന്നുളള പച്ചക്കറി വരവ് കുറഞ്ഞതോടെ വിലക്കയറ്റം അനുഭവപ്പെട്ടു തുടങ്ങി.

പച്ചമുളകിനാണ് വലിയ വര്‍ധനയുണ്ടായത്. കിലോയ്ക്ക് 45 രൂപ ഉണ്ടായിരുന്ന പച്ചമുളകിന് 80 വരെയാണ് ചില്ലറ വില്‍പ്പന വില. സവാള, ഉരുളക്കിഴങ്ങ്, വെണ്ട എന്നിയുടെ വിലയും വര്‍ധിച്ചു്. 30 വരെയാണ് സവാള വില, ഉരുളക്കിഴങ്ങ് വില 40ലേക്ക് ഉയര്‍ന്നു

തക്കാളി വിലയില്‍ മാറ്റമില്ല, ചെറിയ വണ്ടികളിലാണ് മാര്‍ക്കറ്റുകളിലേക്ക് പച്ചക്കറി എത്തുന്നത്. സമരക്കാരുടെ കണ്ണ് വെട്ടിച്ച് സവാളയുമായെത്തിയ ലോറിയും കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ കാണാനായി.

അനിയന്ത്രിതമായ ഡീസല്‍ വിലവര്‍ധന പിന്‍വലിക്കുക, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധനവ് പിന്‍വലിക്കുക, അശാസ്ത്രീയമായ ടോള്‍ പിരിവ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here