ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പ് പദവിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ട് വിവിധ വനിതാ സംഘടനകള്‍ ഇന്ത്യന്‍ വത്തിക്കാന്‍ സ്ഥാനപതിയ്ക്ക് നിവേദനം നല്‍കി.

പീഡന കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പിന്റെ ഔദ്യോഗിക പദവി കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടികാട്ടിയാണ് നിവേദനം നല്‍കിയിരിക്കുന്നത്.

വിഷയത്തിന്റെ ഗൗരവം ഇന്ത്യന്‍ വത്തിക്കാന്‍ സ്ഥാനപതി പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെടുന്നു. മഹിളാ അസോസിയേഷനടക്കമുള്ള സംഘടനകള്‍ക്ക് പുറമെ വനിതാ സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്നാണ് നിവേദനം നല്‍കിയിരിക്കുന്നത്.

അന്വേഷണ സമയത്ത് ബിഷപ്പ് സ്ഥാനത്ത് തുടരുകയാണെങ്കില്‍ ഇരയ്ക്ക് ശരിയായ രീതിയില്‍ മൊഴി നല്‍കാന്‍ പോലും സാധിക്കാക്ക സാഹചര്യമുണ്ടാവുമെന്നും നിവേദനത്തില്‍ ചൂണ്ടികാട്ടുന്നു.