കൊല്ലം തഴവയില്‍ രണ്ടാം ക്ലാസുകാരിക്ക് രണ്ടാനമ്മയുടെ ക്രൂര പീഡനം.

ശാസ്താംകോട്ട ഗുരനാട് തെക്ക് ചെപ്പള്ളി തെക്കതില്‍ ടിപ്പര്‍ ഡ്രൈവറായ രജീഷിന്റെ മകള്‍ക്കാണ് രണ്ടാനമ്മയില്‍ നിന്ന് ക്രൂരപീഡനം ഏല്‍കേണ്ടി വന്നത്. കുട്ടിയുടെ തുടയുടെ ഭാഗത്തും അടിവയറ്റിലും കാലിലും പൊള്ളിയ പാടുണ്ട്.

കഴിഞ്ഞ ദിവസം കുട്ടി സ്‌കൂളില്‍ നിന്ന് വീട്ടലേക്ക് മടങ്ങവേ കുട്ടിയുടെ കാലിലെ പരിക്ക് ഒപ്പം ഉണ്ടായിരുന്ന അദ്ധ്യാപികയുടെ ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടാനമ്മയുടെ ക്രൂരപീഢനം കുട്ടി വെളിപ്പെടുത്തിയത്.

രജീഷിന്റെ രണ്ടാം ഭാര്യ ആര്യ കുട്ടിയെ നിരന്തരം പീഡിപ്പിച്ചതായി കുട്ടി പറഞ്ഞു. വീട്ടില്‍ രജീഷും മാതാവും രണ്ടാം ഭാര്യ ആര്യയും ഒരുമിച്ചായിരുന്നു താമസം. മാതാവിനും ഈ വിവരങ്ങള്‍ അറിയാമായിരുന്നു.

ചൈല്‍ഡ് ലൈനിനും പൊലീസിനും ബന്ധുക്കള്‍ പരാതി നല്‍കി. സ്‌കൂളിലെത്തിയ രജീഷിന്റെ ബൈക്ക് നാട്ടുകാര്‍ അടിച്ചു തകര്‍ത്തു. രജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.