മുഖ്യാതിഥി മോഹന്‍ലാല്‍; നാളെ ക്ഷണിക്കുമെന്ന് മന്ത്രി ബാലന്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാനച്ചടങ്ങിലെ മുഖ്യാതിഥിയായി നടന്‍ മോഹന്‍ലാലിനെ
നാളെ ക്ഷണിക്കുമെന്ന് മന്ത്രി എകെ ബാലന്‍.

മോഹന്‍ലാല്‍ പങ്കെടുത്താല്‍ ചടങ്ങിന്റെ ശോഭ മങ്ങുമെന്ന വാദത്തില്‍ യുക്തിയില്ല. മുഖ്യ അതിഥി വരുന്നത് കൊണ്ട് അവാര്‍ഡ് ജേതാക്കളുടെ പ്രസക്തി കുറയില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്‍കാലങ്ങളിലും മുഖ്യ അതിഥികളായി നടന്‍മാര്‍ പങ്കെടുത്തിട്ടുണ്ട്. മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിക്കരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി ബാലന്‍ പറഞ്ഞു.

ആര്‍ക്കെങ്കിലും ആരോടെങ്കിലും പക തീര്‍ക്കാനുള്ളതല്ല സിനിമാ സാംസ്‌ക്കാരിക വേദികളെന്നും മന്ത്രി ബാലന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News