സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തി പ്രചരണം; പിന്നില്‍ ബിജെപിയും എസ്ഡിപിഐയും; ഡിവൈഎഫ്ഐ നേതാവ് പരാതി നല്‍കി

ഡിവൈ എഫ് ഐ നേതാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. കോഴിക്കോട് മൊകേരി മേഖലാ പ്രസിഡന്റ് സുബിനെതിരെയാണ് പ്രചാരണം നടക്കുന്നത്. ഫേസ്ബുക്കില്‍ നടക്കുന്ന അപകീര്‍ത്തികരമായ പ്രചരണത്തിനെതിരെ കുറ്റ്യാടി പോലീസില്‍ പരാതി നല്‍കി.

പെണ്‍കുട്ടികളെ പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ഡി വൈ എഫ് ഐ നേതാവ് അറസ്റ്റില്‍ എന്ന് കാട്ടിയാണ് സുബിനെതിരായ വ്യാജ പ്രചരണം. ഡിവൈഎഫ്ഐ മൊകേരി മേഖലാ പ്രസിഡന്റായ സുബിന്റെ ഫോട്ടോ ചേര്‍ത്താണ് ഈ പ്രചരണം നടക്കുന്നത്.

വര്‍ഗ്ഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന തനിക്കെതിരെ ബി ജെ പി യും എസ് ഡി പി ഐ യും തെറ്റായ പ്രചരണം അഴിച്ചുവിടുകയാണെന്ന് സുബിന്‍ പറഞ്ഞു.

ഫേസ്ബുക്കിലെ വ്യാജ പ്രചരണത്തിനെതിരെ കുറ്റ്യാടി  പോലീസില്‍ സുബിന്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കാനും ഡി വൈ എഫ് ഐ തീരുമാനിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് മൊകേരി ടൗണില്‍ ഡി വൈ എഫ് ഐ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News