ആരാധകരെ ഞെട്ടിച്ച് ഫെഡററുടെ പിന്മാറ്റം

ടൂര്‍ണമെന്‍റുകള്‍ക്ക് സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇതിഹാസ താരം റോജര്‍ ഫെഡറര്‍. നിയന്ത്രണത്തിന്‍റെ ഭാഗമായി എടിപി റോജേ‍ഴ്സ് കപ്പില്‍ നിന്നും ലോക രണ്ടാം നമ്പര്‍ താരമായ ഫെഡറര്‍ പിന്മാറി. ടൂര്‍ണമെന്‍റ് അധികൃതരും ഇക്കാര്യം സ്ഥിതീകരിച്ചിട്ടുണ്ട്.

ഒരു വര്‍ഷം എത്ര ടൂര്‍ണമെന്‍ുകളില്‍ പങ്കെടുക്കണം എന്നത് വിവേകപൂര്‍വ്വം തീരുമാനിക്കേണ്ട കാര്യമാണെന്ന് ഫെഡറര്‍ തന്നെ വ്യക്തമാക്കി. എടിപിയില്‍ നിന്നുള്ള പിന്‍മാറ്റ തീരുമാനം തന്നെ സംബന്ധിച്ചിട
ത്തോളം വിഷമകരമായ കാര്യമായിരുന്നെന്നും ഫെഡറര്‍ പറഞ്ഞു.

36 കാരനായ തനിക്ക് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട് അതിനാല്‍ തന്നെ മത്സരങ്ങളുടെ സമയക്രമത്തില്‍ കൃത്യത പാലിക്കേണ്ടതുണ്ടെന്നും ഇതിഹാസ താരം വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here