തായ് ലന്റില് ഗുഹയില്‍ നിന്നും രക്ഷപ്പെട്ട കുട്ടികള്‍ സന്യാസ വിദ്യാര്‍ഥികളായി വ്രതമെടുത്തു. തങ്ങളെ ഗുഹയില്‍ നിന്നും രക്ഷിച്ച രക്ഷാപ്രവര്‍ത്തകരോടുള്ള ആദരസൂചകമായാണ് വിദ്യാര്‍ഥികള്‍ വ്രതമെടുത്തത്.
വന്‍ അപകടങ്ങളില്‍ നിന്നു രക്ഷപ്പെട്ടെത്തുന്ന പുരുഷന്മാര് നന്ദിപ്രകാശനത്തിനായി സന്യാസം സീകരിക്കുന്നതു തായ്ലന്ഡ് സംസ്കാരത്തിന്റെ ഭാഗമാണ്. ഇതിന്റെ ഭാഗമായാണ് കുട്ടികളും സന്യാസ വ്രതം സ്വീകരിച്ചത്.
നേരത്തെ, രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച മുങ്ങല്‍ വിദഗ്ധന്‍ സമാന് ഗുണാനുവേണ്ടി കുട്ടികള്‍ സന്യാസികളാകുമെന്നു തീരുമാനിച്ചതായി കോച്ച് അക്കെ സ്ഥിരീകരിച്ചിരുന്നു.
ജൂൺ 23നാണ് വൈൽഡ് ബോർ ഫുട്ബോൾ ടീമിലെ 11 മുതൽ 16 വരെ പ്രായമുള്ള കുട്ടികളും ഇരുപത്തിയഞ്ചുകാരനായ കോച്ചും തം ലുവാംഗ് ഗുഹയ്ക്കുള്ളിൽ കുടുങ്ങിയത്. അപ്രതീക്ഷിത വെള്ളപ്പൊക്കത്തെത്തുടർന്നായിരുന്നു ഇവർ ഗുഹയ്ക്കുള്ളിൽ അകപ്പെട്ടത്.
മഴയിൽ ഗുഹാമുഖം അടഞ്ഞതോടെ പുറത്തേക്കു വരാൻ കഴിയാതായി. തുടര്‍ന്ന് ഏറെ സാഹസികമായാണ് ഇവരെ ഗുഹക്കുള്ളില്‍ നിന്നും പുറത്തെത്തിച്ചത്.

Get real time update about this post categories directly on your device, subscribe now.