തങ്ങളുടെ രക്ഷകര്‍ക്ക് വേണ്ടി വ്ര​ത​മെ​ടു​ത്ത് തായ് ലന്‍റിലെ ഗുഹയില്‍ നിന്നും രക്ഷപ്പെട്ട കുട്ടികള്‍

തായ് ലന്‍റില്‍ ഗുഹയില്‍ നിന്നും രക്ഷപ്പെട്ട കുട്ടികള്‍  സ​ന്യാ​സ വി​ദ്യാ​ര്‍​ഥി​ക​ളാ​യി വ്ര​ത​മെ​ടു​ത്തു. തങ്ങളെ ഗുഹയില്‍ നിന്നും  രക്ഷിച്ച  ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാണ് വിദ്യാര്‍ഥികള്‍ വ്രതമെടുത്തത്.

വ​ന്‍ അ​പ​ക​ട​ങ്ങ​ളി​ല്‍ നി​ന്നു ര​ക്ഷ​പ്പെ​ട്ടെ​ത്തു​ന്ന പു​രു​ഷ​ന്മാ​ര്‍ ന​ന്ദി​പ്ര​കാ​ശ​ന​ത്തി​നാ​യി സ​ന്യാ​സം സീ​ക​രി​ക്കു​ന്ന​തു താ​യ്‌​ല​ന്‍​ഡ് സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ഇതിന്‍റെ ഭാഗമായാണ് കുട്ടികളും സന്യാസ വ്രതം സ്വീകരിച്ചത്.

നേ​ര​ത്തെ, ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ മ​രി​ച്ച മു​ങ്ങ​ല്‍ വി​ദ​ഗ്ധ​ന്‍ സ​മാ​ന്‍ ഗു​ണാ​നു​വേ​ണ്ടി കു​ട്ടി​ക​ള്‍ സ​ന്യാ​സി​ക​ളാ​കു​മെ​ന്നു തീ​രു​മാ​നി​ച്ച​താ​യി കോ​ച്ച്‌ അ​ക്കെ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ജൂ​ൺ 23നാ​ണ് വൈ​ൽ​ഡ് ബോ​ർ ഫു​ട്ബോ​ൾ ടീ​മി​ലെ 11 മു​ത​ൽ 16 വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളും ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ കോ​ച്ചും തം ​ലു​വാം​ഗ് ഗു​ഹ​യ്ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ​ത്. അ​പ്ര​തീ​ക്ഷി​ത വെ​ള്ള​പ്പൊ​ക്ക​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ഇ​വ​ർ ഗു​ഹ​യ്ക്കു​ള്ളി​ൽ അ​ക​പ്പെ​ട്ട​ത്.

മ​ഴ​യി​ൽ ഗു​ഹാ​മു​ഖം അ​ട​ഞ്ഞ​തോ​ടെ പു​റ​ത്തേ​ക്കു വ​രാ​ൻ ക​ഴി​യാ​താ​യി.  തുടര്‍ന്ന് ഏറെ സാഹസികമായാണ് ഇവരെ ഗുഹക്കുള്ളില്‍ നിന്നും പുറത്തെത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here