ഗൾഫിൽ നിന്നും മുംബൈയിലേക്കുള്ള യാത്രക്കിടെ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു

മുംബൈ ഉപനഗരമായ കല്യാണിൽ താമസിക്കുന്ന വി ആർ സുരേഷാണ് ഖത്തറിൽ നിന്നുള്ള മടക്ക യാത്രക്കിടെ വിമാനത്തിൽ വച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ മരണമടഞ്ഞത്. രാവിലെ 10 മണിക്ക് ജെറ്റ് എയർവെയ്‌സിന്റെ വിമാനത്തിലായിരുന്നു സംഭവം.

മുംബൈ എയർപോർട്ടിൽ ലാൻഡ് ചെയ്യുന്ന സമയത്ത് സുരേഷിന് ശാരീരിക അസ്വാസ്ഥ്യം അനുവപ്പെടുകയായിരുന്നു. തുടര്‍ന്ന് ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണ കാരണം ഹൃദയാഘാതമായിരുന്നുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

വർഷങ്ങളായി കുടുംബസമേതം കല്യാൺ ഈസ്റ്റിലെ തീസ് ഗാവിൽ താമസിക്കുന്ന സുരേഷ് അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ കൂടിയാണ്. സുരേഷിന്റെ അകാല മരണം ഞെട്ടലോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും കേട്ടത്.

പാലക്കാട് മണ്ണാർക്കാട് സ്വദേശിയാണ് സുരേഷ്. 47 വയസ്സ് പ്രായം. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം. സംസ്കാരം കേരളത്തിലുള്ള ബന്ധുക്കൾ എത്തി കഴിഞ്ഞാൽ നാളെ കല്യാണിൽ വച്ച് നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News