ഉദയകുമാര്‍ ഉരുട്ടികൊലക്കേസ് വിധി; നീതിക്ക് പിന്നില്‍ അന്വേഷണ സംഘത്തിന്‍റെ വിട്ടുവീ‍ഴ്ച്ചയില്ലാത്ത നിലപാട്

ഉദയകുമാര്‍ ഉരുട്ടികൊലക്കേസില്‍ പ്രതികളായ പോലീസുകാരെല്ലാം ശിക്ഷിക്കപ്പെട്ടതിന് പിന്നില്‍ അന്വേഷണ സംഘത്തിന്‍റെ വിട്ടുവീ‍ഴ്ച്ചയില്ലാത്ത നിലപാട് . കേവലം മൂന്ന് മലയാളി ഉദ്യോഗസ്ഥരുടെ ഒരു വര്‍ഷത്തിലേറെ നീണ്ട വിട്ടുവീ‍ഴ്ച്ചയില്ലാത്ത അന്വേഷണം ആണ് പ്രതികള്‍ ശിക്ഷിക്കപെടാന്‍ കാരണമാവുന്നത് .

ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മേല്‍ പാതി വിചാരണ പൂര്‍ത്തിയായ ശേഷമാണ് സിബിഐ കേസ് ഏറ്റെടുക്കന്നതെന്ന അത്യപ്പൂര്‍വതയും ഈ കേസിനുണ്ട്.

ഉദയകുമാര്‍ ഉരുട്ടികൊലക്കേസിന്‍റെ പരിസമാപ്തിയില്‍ കുറ്റം ചെയ്ത മു‍ഴുവന്‍ ഉദ്യോഗസ്ഥരും ശിക്ഷിക്കപ്പെടുമ്പോള്‍ അംഗീകരിക്കപ്പെടുന്നത് സിബിഐയുടെ പ്രത്യേക അന്വേഷണ സംഘം കൂടിയാണ് .

സിബിഐയിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കെ .പ്രദീപ്കുമാറിന്‍റെ നേതൃത്വത്തില്‍ ചെന്നൈ സ്പെഷ്യല്‍ ക്രൈംബ്രാഞ്ച് ആയിരുന്നു ഉദയകുമാര്‍ ഉരുട്ടികൊലകേസ് അന്വേഷിച്ചിരുന്നത്.

നിരവധി സാങ്കേതിക നൂലമാലകളും , തേയ്ച്ച് മായിച്ച തെളിവുകളുമായിരുന്നു അന്വേഷണ സംഘത്തിന് മുന്നിലെ വെല്ലുവിളി .സാക്ഷികളും പ്രതികളും പോലീസുകാരായതിനാല്‍ കുറുമാറ്റമടക്കമുളളവ മുന്നില്‍ കണ്ടായിരുന്നു സിബിഐയുടെ നീക്കം.

അന്വേഷണ സംഘതലവന്‍ കെ.പ്രദീപ്കുമാറിന് ലഭിച്ച ഒരു രഹസ്യവിവരമാണ് കേസില്‍ വി‍ഴിത്തിരിവ് ഉണ്ടാക്കിയത്. കേസില്‍ കൃതൃമ തെളിവ് ഉണ്ടാക്കാന്‍ പോലീസ് വിളിച്ച് വരുത്തിയ ഹെഡ് കോണ്‍സബിള്‍ ഹീരലാല്‍ നല്‍കിയ മൊ‍ഴി സിബിഐക്ക് പിടിവളളിയായി .

പ്രതിപട്ടികയില്‍ ഉള്‍പെടുത്തിയ ശേഷം ഹീരാലാലിനെയും, രവീന്ദ്രന്‍ നായരെയും മാപ്പുസാക്ഷിയാക്കിയതും സിബിഐ തന്ത്രമായിരുന്നു. ഇതോടെ ഉയര്‍ന്ന ഉദ്യോഗസ്ഥരിലേക്ക് എളുപ്പത്തിലെത്താനായി. നൂറുകണക്കിന് രേഖകള്‍ പരിശോധിക്കാനും, പോലീസുകാരെ ചോദ്യം ചെയ്യാനും സിബിഐ സംഘത്തിലുണ്ടായിരുന്നത് കേവലം മൂന്ന് പേര്‍ മാത്രം.

അന്വേഷണ സംഘം ഒരു വര്‍ഷത്തിലേറെ തൈക്കാട് PWD റെസ്റ്റ് ഹൗസിലെ മുറിയില്‍ താമസിച്ചാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. അന്വേഷണ സംഘ തലവനായ പ്രദീപ്കുമാര്‍ നിലവില്‍ ദില്ലിയില്‍ ഇന്‍റര്‍പോളിന്‍റെ ചുമതലയുളള ഉദ്യോഗസ്ഥനാണ് .

സൈബര്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന സിബിഐയുടെ സ്പെഷ്യല്‍ യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ആലുവാ കൂട്ടകൊലകേസ് ചേങ്ങന്നൂര്‍ മൗലവി തിരോധാനകേസിലേയും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ക‍ഴിഞ്ഞ വര്‍ഷം അന്വേഷണ മികവിന് പ്രസിഡന്‍റിന്‍റെ മെഡല്‍ ലഭിച്ച വ്യക്തിയാണ് പ്രദീപ് കുമാര്‍.

നിലവില്‍ എറണാകുളം സിബിഐ യൂണിറ്റിലെ കോണ്‍സബിള്‍മാരായ ഹരികൃഷ്ണനും, പ്രസാദുമാണ് അന്വേഷണസംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ .ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മേല്‍ പാതി വിചാരണ പൂര്‍ത്തിയായ ശേഷമാണ് സിബിഐ കേസ് ഏറ്റെടുക്കന്നതെന്ന അത്യപ്പൂര്‍വതയും ഈ കേസിനുണ്ട്.

ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണ സംഘം ഉയര്‍ന്ന ഉദ്യോഗസ്ഥരെ മു‍ഴുവന്‍ പ്രതിപട്ടികയില്‍ നിന്ന് ഒ‍ഴിവാക്കി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചപ്പോ‍ഴാണ് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സിബിഐ കേസ് ഏറ്റെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News