മലപ്പുറം: പട്ടാപ്പകല്‍ പോസ്റ്റ് ഓഫിസില്‍ നിന്നും നാലുലക്ഷം രൂപ മോഷ്ടിച്ചയാള്‍ക്കും ടൂറിസ്റ്റ് ഹോമില്‍നിന്ന് ടി വി അടിച്ചുമാറ്റിയ കള്ളനെയും തിരയുന്നതിനിടെയാണ് വീണ്ടും തിരൂരില്‍ മോഷണം. ഇത്തവണ തീരദേശത്തെ ദാറുസ്സലാം വീട്ടില്‍ റഹ്മത്തുള്ളയുടെ ജാഗോര്‍ ഇന്‍ഡസ്ട്രീസില്‍ ഓര്‍ഡറനുസരിച്ച് പണികഴിപ്പിച്ചുവെച്ച 22000.00 രൂപയുടെ ഗ്രീല്ലും ഇരുമ്പുവാതിലുമാണ് കള്ളന്‍ കൊണ്ടുപോയത്.
കടയില്‍ ഉടമയില്ലാത്ത സമയത്ത് ഗുഡ്‌സ് ഓട്ടോയുമായെത്തിയ കള്ളന്‍ കടയിലെ ജോലിക്കാരനെ കബളിപ്പിച്ചാണ് ഗ്രില്ലുമായി മുങ്ങിയത്. ഓട്ടോ ഡ്രൈവറും മോഷ്ടാവും കൂടി 200 കിലോ തൂക്കമുള്ള ഗ്രീല്ലും വാതിലും ഓട്ടോയില്‍ കയറ്റി സ്ഥലം വിട്ടു. കടയുടമ വന്നപ്പോഴാണ് തൊഴിലാളി കബളിപ്പിക്കപ്പെട്ടത് തിരിച്ചറിഞ്ഞത്.
പലയിടത്തും കണ്ടെങ്കിലും ഓട്ടോയുടെയും കള്ളന്റെയും പൊടി പോലും കിട്ടിയില്ല. പട്ടാപ്പകല്‍ നടന്ന മോഷണത്തെക്കുറിച്ചും തിരൂര്‍പോലിസിന് പരാതി കിട്ടിയിട്ടുണ്ട്‌