നിറയെ തൊ‍ഴിലവസരങ്ങള്‍; നിസാനു പിന്നാലെ  ടെക് മഹീന്ദ്രയും കേരളത്തിലേക്ക്

നിസാനു പിന്നാലെ പ്രമുഖ ഐ ടി കമ്പനിയായ ടെക് മഹീന്ദ്രയും കേരളത്തിലേക്ക്. ടെക് മഹീന്ദ്രയുടെ ഐടി സെന്റര്‍ ആരംഭിക്കാന്‍ ടെക്നോപാർക്ക് മൂന്നാം ഘട്ടത്തിലെ ഗംഗ ഐടി ബിൽഡിങ്ങിൽ  12,000 ചതുരശ്രയടി അനുവദിച്ചു.
മൂന്നു മാസത്തിനകം തിരുവനന്തപുരത്തെ ഓഫിസ് പ്രവർത്തനം ആരംഭിക്കും. തുടക്ക ഘട്ടത്തില്‍ 200 പേര്‍ക്ക് തൊഴില്‍ ലഭിക്കും. സ്വന്തം ക്യാംപസ് പൂർത്തിയാകുമ്പോൾ 2,000 തൊഴിലവസരങ്ങളും തുറക്കും.
നിസാൻ മോട്ടോർ കമ്പനിയുടെ ഗ്ലോബൽ ഡിജിറ്റൽ ഹബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ ടെക്നോപാര്‍ക്കില്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് രാജ്യത്തെ പ്രധാനഐടി കമ്പനികളിലൊന്ന് തലസ്ഥാനത്ത് എത്താന്‍ താത്പര്യം അറിയിച്ചത്. ടെക് മഹീന്ദ്ര കൂടി എത്തുന്നതോടെ  ഏറ്റവും വലിയ ഇന്ത്യൻ ഐടി കമ്പനികളിൽ ആദ്യ അഞ്ചെണ്ണവും സംസ്ഥാനത്തു സാന്നിധ്യമുറപ്പിച്ചുവെന്ന ചരിത്രനേട്ടം കേരളത്തിനു സ്വന്തമായി.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News