മഴയത്ത് ചുംബിക്കുന്ന കമിതാക്കളുടെ ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദ്ദനം.

ബംഗ്ലാദേശിലെ ജിബോണ്‍ അഹമ്മദ് എന്ന യുവ ഫോട്ടോഗ്രാഫറെയാണ് സഹപ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.

ധാക്ക സര്‍വകലാശാല ക്യാമ്പസില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. ക്യാമ്പസിലെ രണ്ടുപേര്‍ ചുംബിക്കുന്ന ചിത്രമാണ് ജിബോണ്‍ പകര്‍ത്തിയത്. ചിത്രം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ, മതമൗലികവാദികള്‍ രംഗത്തെത്തുകയായിരുന്നു.

ജോലി ചെയ്തിരുന്ന വെബ്‌സൈറ്റില്‍ നിന്ന് അഹമ്മദിനെ പുറത്താക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.